Asianet News MalayalamAsianet News Malayalam

കൊവിഡ് ദുരിത മുന്നറിയിപ്പ് നേരത്തെ കിട്ടിയിട്ടും ട്രംപ് അവഗണിച്ചെന്ന് തെളിവുകള്‍

 ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന് അ​റി​യി​പ്പ് ല​ഭി​ച്ച​ത്. വാ​ഷിം​ഗ്ട​ണ്‍ പോ​സ്റ്റാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. എ​ന്നാ​ൽ, റി​പ്പോ​ർ​ട്ടു​ക​ൾ യ​ഥാ​സ​മ​യം പ​രി​ശോ​ധി​ക്കാ​ൻ പ്ര​സി​ഡ​ന്‍റ് ത​യ്യാ​റാ​യി​ല്ലെ​ന്നാ​ണ് തെളിവുകള്‍ അടക്കം റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്.
 

A new investigation reveals Trump ignored experts on Covid19 for months
Author
Washington D.C., First Published Apr 29, 2020, 9:08 AM IST

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡി​നെ​ക്കു​റി​ച്ച് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന് നേ​ര​ത്തെ അ​റി​യാ​മാ​യി​രു​ന്നു​വെ​ന്ന് റി​പ്പോ​ർ​ട്ട്. അ​മേ​രി​ക്ക​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ട്രം​പി​ന് ആ​വ​ർ​ത്തി​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്ന​താ​യാ​ണ് വി​വ​രം. ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന് അ​റി​യി​പ്പ് ല​ഭി​ച്ച​ത്. വാ​ഷിം​ഗ്ട​ണ്‍ പോ​സ്റ്റാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. എ​ന്നാ​ൽ, റി​പ്പോ​ർ​ട്ടു​ക​ൾ യ​ഥാ​സ​മ​യം പ​രി​ശോ​ധി​ക്കാ​ൻ പ്ര​സി​ഡ​ന്‍റ് ത​യ്യാ​റാ​യി​ല്ലെ​ന്നാ​ണ് തെളിവുകള്‍ അടക്കം റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്.

അതേ സമയം  കോ​വി​ഡ് കാ​ല​ത്ത് അ​മേ​രി​ക്ക​ൻ രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ ചൈ​ന​ക്കെ​തി​രെ ന​ട​ത്തു​ന്ന​ത് വെ​റും നു​ണ പ്ര​ച​ര​ണ​ങ്ങ​ളാ​ണെ​ന്ന് ആരോപിച്ച്  ചൈ​ന രംഗത്ത് എത്തി. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ ത​ങ്ങ​ൾ​ക്കു​ണ്ടാ​യ പാ​ളി​ച്ച​ക​ളി​ൽ​നി​ന്ന് പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ ശ്ര​ദ്ധ​യെ മാ​റ്റി​വി​ടു​ക മാ​ത്ര​മാ​ണ് ട്രം​പി​ന്‍റെ​യും കൂ​ട്ട​രു​ടെ​യും ല​ക്ഷ്യ​മെ​ന്നുംകോ​വി​ഡ് ദു​ര​ന്ത​ത്തി​ന്‍റെ പേ​രി​ൽ ചൈ​ന​യോ​ട് ന​ഷ്ട​പ​രി​ഹാ​രം തേ​ടു​മെ​ന്ന് യു.​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ​റ​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​ണ് ചൈ​ന​യു​ടെ പ്ര​തി​ക​ര​ണം. 

അ​മേ​രി​ക്ക​ൻ നേ​താ​ക്ക​ൾ​ക്ക് ഒ​രു ല​ക്ഷ്യ​മേ​യു​ള്ളൂ. പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ​ത്തി​ലും നി​യ​ന്ത്ര​ണ​ത്തി​ലും അ​വ​ർ​ക്ക് സം​ഭ​വി​ച്ച പി​ഴ​വു​ക​ൾ മ​റ​യ്ക്കു​ക. അ​തി​നു​ള്ള ശ്ര​മ​ങ്ങ​ളി​ലാ​ണ് അ​വ​ർ നു​ണ​ക​ൾ വി​ളി​ച്ചു​പ​റ​യു​ന്ന​തെ​ന്ന് ചൈ​നീ​സ് വി​ദേ​ശ മ​ന്ത്രാ​ല​യ വ​ക്താ​വ് ഗെം​ഗ് ഷു​വാം​ഗ് പ​റ​ഞ്ഞു. കോ​വി​ഡ് വൈ​റ​സ് ചൈ​ന ലാ​ബി​ൽ നി​ർ​മി​ച്ച​താ​ണെ​ന്ന ആ​രോ​പ​ണം മു​ത​ൽ കോ​വി​ഡ് ദു​ര​ന്ത​ത്തി​ന് ചൈ​ന ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന വാ​ദം വ​രെ അ​മേ​രി​ക്ക ഉ​ന്ന​യി​ച്ചു. 
ചൈ​ന​യു​ടെ കാ​ര്യ​ത്തി​ൽ ഒ​ട്ടും സ​ന്തു​ഷ്ട​ന​ല്ലെ​ന്നാ​യി​രു​ന്നു ട്രം​പ് ക​ഴി​ഞ്ഞ​ദി​വ​സം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. ലോ​ക​മെ​ന്പാ​ടും ബാ​ധി​ക്കാ​ത്ത​വി​ധം വൈ​റ​സി​നെ അ​വി​ടെ​ത​ന്നെ ത​ട​യാ​ൻ അ​വ​ർ​ക്ക് ക​ഴി​യു​മാ​യി​രു​ന്നു. അ​തി​ന് നി​ര​വ​ധി മാ​ർ​ഗ​ങ്ങ​ളു​ണ്ടാ​യി​രു​ന്നെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

അതേ സമയം അമേരിക്കയില്‍  കോ​വി​ഡ് ബാ​ധി​തരു​ടെ എ​ണ്ണം 10 ല​ക്ഷം ക​ട​ന്നു മു​ന്നോ​ട്ട് പോ​കു​മ്പോള്‍ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ മാ​ത്രം രോ​ഗം ബാ​ധി​ച്ച​ത്. 19,522 പേ​ർ​ക്ക്. നി​ല​വി​ൽ 10,29,878 പേ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് രോ​ഗ​ബാ​ധ ഉ​ള്ള​ത്. ഔദ്യോ​ഗി​ക റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം 58,640 പേ​ർ​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​ത്. 1,40,138 മാ​ത്ര​മാ​ണ് അ​മേ​രി​ക്ക​യി​ൽ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്.

ന്യൂ​യോ​ർ​ക്കി​ൽ മാ​ത്രം രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം മൂ​ന്ന് ല​ക്ഷം ക​ട​ന്നു. 300,334 ആ​ണ് ഇ​വി​ടു​ത്തെ ഇ​പ്പോ​ഴ​ത്തെ രോ​ഗ​ബാ​ധി​ത​ർ. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ രോ​ഗ​ബാ​ധി​ത​ർ- ന്യൂ​യോ​ർ​ക്കി​ൽ 3,00,334 പേ​ർ​ക്കും ന്യൂ​ജ​ഴ്സി​യി​ൽ 1,13,856 പേ​ർ​ക്കു​മാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. മ​സാ​ച്യു​സെ​റ്റ്സി​ൽ 48,102 പേ​ർ​ക്കും ഇ​ല്ലി​നോ​യി​സി​ൽ 48,102 പേ​ർ​ക്കും വൈ​റ​സ് ബാ​ധ​യു​ണ്ട്. ക​ലി​ഫോ​ർ​ണി​യ- 46,032, പെ​ൻ​സി​ൽ​വാ​നി​യ- 43,264, മി​ഷി​ഗ​ണ്‍- 39,262 , ഫ്ളോ​റി​ഡ- 32,846 ലൂ​സി​യാ​ന- 27,068 , ടെ​ക്സ​സ്- 26,171.
 

Follow Us:
Download App:
  • android
  • ios