ബസിന് തീയിടും മുമ്പ് ഇയാള്‍ ചില കുട്ടികളെ ബസിനുള്ളില്‍ കെട്ടിയിട്ടിരുന്നു. സെനഗലിൽ നിന്ന് കുടിയേറി ഇറ്റാലിയൻ പൗരത്വമെടുത്ത 45 കാരനായ ഡ്രൈവറാണ് സംഭവത്തിന് പിന്നിലെന്ന് ഇറ്റാലിയന്‍ പൊലീസ് പറഞ്ഞു.
ഇറ്റലി: 51 വിദ്യാര്‍ത്ഥികൾ സഞ്ചരിച്ചിരുന്ന സ്കൂൾ ബസ്, ഡ്രൈവര്‍ തട്ടികൊണ്ട് പോയി ബസിന് തീയിട്ടു. തീപടര്‍ന്ന് പിടിക്കുന്നതിന് മുമ്പ് പൊലീസെത്തി തീയണച്ചതിനാൽ വൻ അപകടം ഒഴിവായി. ബസിന് തീയിടും മുമ്പ് ഇയാള്‍ ചില കുട്ടികളെ ബസിനുള്ളില്‍ കെട്ടിയിട്ടിരുന്നു. സെനഗലിൽ നിന്ന് കുടിയേറി ഇറ്റാലിയൻ പൗരത്വമെടുത്ത 45 കാരനായ ഡ്രൈവറാണ് സംഭവത്തിന് പിന്നിലെന്ന് ഇറ്റാലിയന്‍ പൊലീസ് പറഞ്ഞു.
ഏതാനും കുട്ടികൾക്ക് ശ്വാസ തടസ്സം അനുഭവപ്പെട്ടെങ്കിലും കാര്യമായ പരിക്കുകളില്ല. ഇറ്റലിയുടെ അഭയാര്‍ത്ഥിനയത്തിൽ പ്രതിഷേധിച്ചാണ് ഡ്രൈവര്‍ ബസിന് തീകൊളുത്തിയതെന്നാണ് നിഗമനം. ബസിലുണ്ടായിരുന്ന കുട്ടികളിലൊരാൾ മാതാപിതാക്കളെ വിവരമറിയച്ചതോടെയാണ് പൊലീസ് ഉടൻ സംഭവസ്ഥലത്തെത്തിയത്.
