വാ​ഷിം​ഗ്ട​ൻ: പ്ര​ശ​സ്ത​നാ​യ ഹോളിവുഡ് ന​ട​ൻ ഐ​സ​ക് ക​പ്പി ആത്മഹത്യ ചെയ്തു. അ​രി​സോ​ണ പൊ​തു​സു​ര​ക്ഷാ വ​കു​പ്പാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. അ​രി​സോ​ണ​യി​ലെ ഫ്ളാ​ഗ്സ്റ്റാ​ഫി​നു സ​മീ​പം കാ​പ്പി ഒ​രു പാ​ല​ത്തി​ൽ​നി​ന്നു ചാ​ടു​ക​യാ​യി​രു​ന്നെ​ന്നാ​ണു റി​പ്പോ​ർ​ട്ട്.  നി​ര​വ​ധി സി​നി​മ​ക​ളി​ൽ ക​പ്പി അ​പ്ര​ധാ​ന വേ​ഷ​ങ്ങ​ൾ ചെ​യ്തി​ട്ടു​ണ്ട്. 42 വയസായിരുന്നു.

2011-ൽ ​പു​റ​ത്തി​റ​ങ്ങി​യ ബ്ലോ​ക്ബ​സ്റ്റ​ർ ചി​ത്രം തോ​റി​ലൂ​ടെ​യാ​ണ് ക​പ്പി പ്ര​ശ​സ്ത​നാ​കു​ന്ന​ത്. ടെ​ർ​മി​നേ​റ്റ​ർ, ഫാ​ൻ​ബോ​യ്സ് സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. മ​രി​ക്കു​ന്ന​തി​നു മു​ന്പ് ഒ​രു ദീ​ർ​ഘ​മാ​യ കു​റി​പ്പ് ക​പ്പി ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. ഒ​ന്നും ന​ഷ്ട​പ്പെ​ടാ​ൻ ഇ​ല്ലാ​ത്ത മ​നു​ഷ്യ​നെ ഒ​ന്നും ത​ന്നെ സം​ര​ക്ഷി​ക്കി​ല്ല എ​ന്നു പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് ഈ ​കു​റി​പ്പ് ആ​രം​ഭി​ക്കു​ന്ന​ത്.

മരിക്കുന്നതിന് രണ്ട് ദിവസം മുന്‍പ് ഇദ്ദേഹം സോഷ്യല്‍ മീഡിയയില്‍ ലൈവ് ചെയ്തിരുന്നു. ഏതാണ്ട് അരമണിക്കൂറോളം നീണ്ട ലൈവില്‍ തന്‍റെ ജീവിതത്തില്‍ കുറേ മണ്ടന്‍ തീരുമാനങ്ങള്‍ ഉണ്ടായി എന്ന് ഇദ്ദേഹം പറയുന്നു. എന്നാല്‍ ആത്മഹത്യയല്ല തന്‍റെത് സെക്കന്‍റുകള്‍ നീളുന്ന ആക്ഷന്‍ ആയിരിക്കും എന്ന സൂചനയും കാപ്പി അന്ന് നല്‍കുന്നു. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.