കാ​ബൂ​ൾ: കു​ടും​ബ​ത്തെ ആ​ക്ര​മി​ക്കാ​ൻ വ​ന്ന താ​ലി​ബാ​ൻ ഭീ​ക​ര​രെ അ​ഫ്ഗാ​ൻ പെ​ണ്‍​കു​ട്ടി വെ​ടി​വ​ച്ചി​ട്ടു. അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ഘോ​ർ പ്ര​വി​ശ്യ​യി​ലാ​ണ് സം​ഭ​വം.  ത​ന്‍റെ പി​താ​വ് സ​ർ​ക്കാ​ൻ അ​നു​കൂ​ലി​യാ​ണെ​ന്ന​തി​ന്‍റെ പേ​രി​ലാ​ണ് ഭീ​ക​ര​ർ വീ​ടു​തേ​ടി​യെ​ത്തി​യ​തെ​ന്ന് കു​ട്ടി വ്യ​ക്ത​മാ​ക്കി. 

ആ​ക്ര​മി​ക്കാ​നെ​ത്തി​യ ഭീ​ക​ര​രെ എ​കെ47 തോ​ക്ക് ഉ​പ​യോ​ഗി​ച്ചാ​ണ് പെ​ണ്‍​കു​ട്ടി വെ​ടി​വ​ച്ചി​ട്ട​ത്. തോ​ക്കു​മാ​യി​രി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ ചി​ത്ര​ങ്ങ​ൾ ഇ​പ്പോ​ൾ സോ​ഷ്യ​മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യി​രി​ക്കു​ക​യാ​ണ്. 

പി​ന്നീ​ട് വീ​ണ്ടും താ​ലി​ബാ​ൻ പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​യെ​ങ്കി​ലും നാ​ട്ടു​കാ​രും സ​ർ​ക്കാ​ർ അ​ധി​കൃ​ത​രും ചേ​ർ​ന്ന് കു​ടും​ബ​ത്തി​ന് സം​ര​ക്ഷ​ണ​മൊ​രു​ങ്ങി. 14 വ​യ​സ് പ്രാ​യ​മു​ള്ള കു​ട്ടി​യു​ടെ ധൈ​ര്യ​ത്തെ​യാ​ണ് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ ഇ​പ്പോ​ൾ പ്ര​ശം​സി​ക്കു​ന്ന​ത്.

അഫ്ഗാനിസ്ഥാനിലെ ഏറ്റവും അവികസിതമായ പടിഞ്ഞാറാന്‍ പ്രവിശ്യയാണ് ഘോര്‍. താലിബാന് ശക്തമായ സാന്നിധ്യം ഇപ്പോഴും ഉള്ള ഈ പ്രദേശത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ അധികമായി നടക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ഫെബ്രുവരിയില്‍ താലിബാനും അമേരിക്കയും തമ്മില്‍ സമാധാന കരാറില്‍ എത്തിയിരുന്നെങ്കിലും. ഇപ്പോഴും താലിബാന്‍റെ പ്രദേശിക പ്രവര്‍ത്തകര്‍ സര്‍ക്കാറുമായി യോജിപ്പില്‍ എത്തിയിട്ടില്ലെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.