മെക്സിക്കോ വഴി അമേരിക്കയിലേക്ക് ലഹരി ഒഴുകുകയാണ്. മെക്സിക്കോയിലെ ഭരണം നിയന്ത്രിക്കുന്നത് മയക്കുമരുന്ന് സംഘങ്ങളാണ്. ഇങ്ങനെ പോയാൽ മെക്സിക്കോയിൽ എന്തെങ്കിലും ചെയേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
വാഷിങ്ടൺ: വെനസ്വേലയിൽ നടത്തിയ ആക്രമണത്തിന് പിന്നാലെ മെക്സിക്കോ, ക്യൂബ, കൊളംബിയ എന്നീ രാജ്യങ്ങൾക്കും മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. മയക്കുമരുന്ന് നിർമ്മാണവും കടത്തും തടഞ്ഞില്ലെങ്കിൽ ഈ രാജ്യങ്ങളും സമാനമായ നടപടികൾ നേരിടേണ്ടി വരുമെന്നാണ് ട്രംപിന്‍റെ ഭീഷണി. കൊളംബിയൻ പ്രസിഡന്‍റ് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ അമേരിക്കയിലേക്ക് കൊക്കെയ്ൻ അയക്കുന്നുണ്ട്. അധിക നാൾ ഇത് ചെയ്യില്ല. വേണ്ടി വന്നാൽ കൊളംബിയ ആക്രമിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഭീഷണി മുഴക്കി. കൊളംബിയൻ പ്രസിഡന്റ് "കൊക്കെയ്ൻ നിർമ്മിക്കുന്നുവെന്ന് ട്രംപ് നേരത്തെയും ആരോപിച്ചിരുന്നു.
കൊളംബിയയെ ആക്രമിക്കുക എന്നത് നല്ല ആശയമായി തോന്നുന്നുവെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ട്രംപ് പറഞ്ഞു. മെക്സിക്കോ വഴി അമേരിക്കയിലേക്ക് ലഹരി ഒഴുകുകയാണ്. മെക്സിക്കോയിലെ ഭരണം നിയന്ത്രിക്കുന്നത് മയക്കുമരുന്ന് സംഘങ്ങളാണ്. ഇങ്ങനെ പോയാൽ മെക്സിക്കോയിൽ എന്തെങ്കിലും ചെയേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. അതേസമയം ക്യബയെ ആക്രമിക്കില്ലെന്നും ട്രംപ് പറഞ്ഞു. പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രമാണ് ക്യൂബ. ക്യൂബ സ്വയം തകരുമെന്നും അമേരിക്ക ഇടപടേണ്ടി വരില്ലെന്നും ട്രംപ് പറയുന്നു. വെനസ്വേലയിലെ യുഎസ് ആക്രമണത്തിൽ മരിച്ചവരിൽ 32 ക്യൂബൻ പൗരന്മാരാണ്. ക്യൂബയിൽ 2 ദിവസത്തെ ദേശീയ ദു:ഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.
വ്യാപകമായി മയക്കുമരുന്ന് നിർമ്മാണം, അമേരിക്കയിലേക്ക് മയക്കുമരുന്ന് കടത്തി ജനജീവിതം നശിപ്പിക്കുന്നു തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു അമേരിക്ക വെനിസ്വേലയിൽ വ്യോമാക്രമണം നടത്തുകയും പ്രസിഡന്റ് നിക്കോളാസ് മദുറോയെ നാടകീയമായി പിടികൂടി നാടുകടത്തുകയും ചെയ്തത്. ഇതേ ആരോപണങ്ങളാണ് ട്രംപ് മെക്സിക്കോ, ക്യൂബ, കൊളംബിയ എന്നീ രാജ്യങ്ങളുടെ മുകളിലും ചുമത്തുന്നത്. പ്രശ്നക്കാരായ അയൽക്കാർക്കും സമാനമായ വിധി നേരിടേണ്ടിവരുമെന്നാണ് [ഡൊണാൾഡ് ട്രംപിന്‍റെ മുന്നറിയിപ്പ്.


