സംഭവത്തിൽ വ്യാഴാഴ്ച വിദേശകാര്യ മന്ത്രാലയം ഇന്ത്യയോടുള്ള അനുശോചനവും ഐക്യദാർഢ്യവും പ്രകടിപ്പിച്ചു.
കുവൈറ്റ് സിറ്റി: എയർ ഇന്ത്യ വിമാനം തകർന്ന് നിരവധി പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഷെയ്ഖ് മിഷാൽ അൽ-അഹ്മദ് അൽ-ജാബർ അൽ-സബാഹ്, കിരീടവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അൽ സബാഹ്, പ്രധാന മന്ത്രി ഷെയ്ഖ് അഹമദ് അബ്ദുള്ള അൽ സബാഹ് എന്നിവർ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് ക്ഷമയും ആശ്വാസവും നൽകണമെന്ന് അമീർ ദൈവത്തോട് പ്രാർത്ഥിച്ചു.
സംഭവത്തിൽ വ്യാഴാഴ്ച വിദേശകാര്യ മന്ത്രാലയം ഇന്ത്യയോടുള്ള അനുശോചനവും ഐക്യദാർഢ്യവും പ്രകടിപ്പിച്ചു. ദാരുണമായ സംഭവത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കും ഇന്ത്യയിലെ നേതൃത്വത്തിനും സർക്കാരിനും ജനങ്ങൾക്കും മന്ത്രാലയം ആത്മാർത്ഥമായ അനുശോചനം അറിയിച്ചു.
