എയർ സ്കൂട്ടറിൽ തകരാറ് അനുഭവപ്പെട്ട് തുടങ്ങി. തിരിച്ച് പറക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് എയർ സ്കൂട്ടർ മൂക്കുംകുത്തി കനാലിലേക്ക് വീണത്

ബ്രിട്ടൻ: ഒരാൾക്ക് സഞ്ചരിക്കാവുന്ന എയ‍ർ സ്കൂട്ടറിൽ ഇംഗ്ലീഷ് കനാൽ മുറിച്ച് കടക്കാനുള്ള ശ്രമം പാളി. പാതിവഴിയിൽ കനാലിലേക്ക് കൂപ്പുകുത്തി എയർ സ്കൂട്ടറും പൈലറ്റും. ഫ്രാൻസിലെ സ്റ്റാർട്ട് അട്ട് കംപനിയുടെ ആശയമായ എയർ സ്കൂട്ടറിൽ ചരിത്രം സൃഷ്ടിക്കാനുള്ള ശ്രമമാണ് സാങ്കേതിക തകരാറിനേ തുട‍‍ർന്ന് പരാജയപ്പെട്ടത്. കലൈയിലെ സംഗറ്റേയിൽ നിന്നാണ് എയർ സ്കൂട്ടറിന്റെ നിർമ്മാതാവ് കൂടിയായ 46കാരനായ ഫ്രാങ്കി സാപ്റ്റ എയർ സ്കൂട്ടറിൽ കയറി പരീക്ഷണ പറക്കൽ തുടങ്ങിയത്. 34 കിലോമീറ്റ‍ർ ദൂരം പിന്നിടാനുള്ള ലക്ഷ്യത്തോടെയായിരുന്നു ഇത്.

എന്നാൽ ടേക്ക് ഓഫ് കഴി‌ഞ്ഞ് 17 മിനിറ്റിനുള്ളിൽ എയർ സ്കൂട്ടറിൽ തകരാറ് അനുഭവപ്പെട്ട് തുടങ്ങി. തിരിച്ച് പറക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് എയർ സ്കൂട്ടർ മൂക്കുംകുത്തി കനാലിലേക്ക് വീണത്. എയർ സ്കൂട്ടറിൽ നിന്ന് ഫ്രാങ്കി സാപ്റ്റയെ സമീപത്തുണ്ടായിരുന്ന സുരക്ഷാ ബോട്ടുകാരാണ് രക്ഷിച്ചത്. എയർ സ്കൂട്ടർ കനാലിലേക്ക് വീഴുന്നതിന്റെ വേഗം കുറയാൻ ഇലക്ട്രിക് പാരച്യൂട്ടിന് സാധിച്ചതായാണ് സ്റ്റാർട്ട് അപ്പ് കമ്പനി വിശദമാക്കുന്നത്. കനാലിൽ മുങ്ങിയ ഇലക്ട്രിക് സ്കൂട്ടർ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

ടേക്ക് ഓഫ് ചെയ്യുന്നതിന് മുൻപ് എയർ സ്കൂട്ടർ കെന്റിൽ ലാൻഡ് ചെയ്യുമെന്ന് ഉറപ്പാണെന്നാണ് പൈലറ്റ് വിശദമാക്കിയത്. മാസങ്ങൾ നീണ്ട തയ്യാറെടുപ്പിന് പിന്നാലെ നടന്ന പരീക്ഷണമാണ് പാതിവഴിയിൽ തകർന്നത്. എയ‍ർ സ്കൂട്ടറിന് അമേരിക്കയിൽ നിന്നുള്ള നിക്ഷേപകരെ ആകർഷിക്കാൻ ലക്ഷ്യമിട്ടായിരുന്നു പരീക്ഷണപറക്കൽ നടത്തിയത്. 

Scroll to load tweet…

യൂറോപ്പിനെ അപേക്ഷിച്ച് അൾട്രാ ലൈറ്റ് വിമാനങ്ങൾക്ക് യൂറോപ്പിലേക്കാൾ കുറവ് നിയന്ത്രണങ്ങളാണ് അമേരിക്കയിലുള്ളത്. മണിക്കൂറിൽ 62 കിലോമീറ്റ‍ർ വേഗതയിൽ പറക്കാൻ സാധിക്കുമെന്ന് അവകാശപ്പെടുന്ന അൾട്രാ ലൈറ്റ് എയ‍ർക്രാഫ്റ്റ് ഇനത്തിലുള്ള എയർ സ്കൂട്ടറിന് 115 കിലോ ഭാരമാണ് ഉള്ളത്. 1.73 കോടി രൂപ ചെലവിലാണ് എയർ സ്കൂട്ടർ നിർമ്മിച്ചത്. 2028ൽ ലാസ് വേഗാസിൽ പരസ്യമായ എയർ സ്കൂട്ടർ പറക്കുമെന്നാണ് സ്റ്റാർട്ട് അപ്പ് സ്ഥാപകർ വിശദമാക്കിയിട്ടുള്ളത്. ഇവിടെ സാധാരണക്കാ‍ർക്ക് എയർ സ്കൂട്ടർ ഉപയോഗിക്കാൻ അവസരം നൽകുമെന്നും കമ്പനി അവകാശപ്പെട്ടിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം