പൂനെയില്‍ ജനിച്ച് അമേരിക്കയിലേക്ക് കുടിയേറിയ വ്യവസായിയാണ് അജയ് ബംഗ.  

ന്യൂയോര്‍ക്ക്: ഇന്ത്യൻ വംശജനായ അജയ് ബംഗയെ ലോകബാങ്ക് അധ്യക്ഷനായി നിർദേശിച്ച് അമേരിക്ക. മാസ്റ്റർ കാർഡിന്‍റെ മുൻ സിഇഒ ആയ അജയ് ബംഗ കാലഘട്ടത്തിന്‍റെ വെല്ലുവിളികളെ നേരിടാൻ പ്രാപ്തനായ വ്യക്തി ആണെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു. 2016 ൽ പദ്മശ്രീ നൽകി ഇന്ത്യ ആദരിച്ച വ്യവസായി ആയ അജയ് ബംഗ ജനിച്ചത് പൂനെയിലും
പഠിച്ചത് ദില്ലിയിലും ആണ്.