'സമ്പൂർണ്ണ സൈനിക പിന്മാറ്റം പാടില്ലായിരുന്നു. കാൽ ലക്ഷം സൈനികരെ എങ്കിലും അഫ്ഗാനിൽ നിലനിർത്തണം എന്ന് പ്രസിഡന്റ് ബൈഡനോട് താൻ ആവശ്യപ്പെട്ടിരുന്നു'.
വാഷിംഗ്‍ടണ്‍: താലിബാൻ പിന്തുണയോടെ അൽഖ്വയ്‍ദ (Al Qaeda) അഫ്ഗാനിസ്ഥാനില്‍ (afganisthan) അതിവേഗം കരുത്താർജിക്കുമെന്ന് അമേരിക്കൻ സംയുക്ത സൈനിക മേധാവിയുടെ മുന്നറിയിപ്പ്. ഒരു കൊല്ലത്തിനകം അൽഖ്വയ്‍ദ അമേരിക്കയ്ക്ക് ഭീഷണിയാകുമെന്ന് യുഎസ് ജോയിന്‍റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ മാർക് മില്ലി അമേരിക്കൻ സെനറ്റിൽ പറഞ്ഞു. സെനറ്റിന്‍റെ സായുധസേനാ സമിതിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുമ്പോഴാണ് അദ്ദേഹം ഈ മുന്നറിയിപ്പ് നൽകിയത്.
സമ്പൂർണ്ണ സൈനിക പിന്മാറ്റം പാടില്ലായിരുന്നു. കാൽ ലക്ഷം സൈനികരെ എങ്കിലും അഫ്ഗാനിൽ നിലനിർത്തണം എന്ന് പ്രസിഡന്റ് ബൈഡനോട് താൻ ആവശ്യപ്പെട്ടിരുന്നു. താലിബാൻ ഇപ്പോഴും ഭീകര സംഘടന തന്നെയാണ്. അവർക്ക് അൽഖ്വയിദയുമായി ഉറ്റ ബന്ധമുണ്ട് എന്നും ജോ ബൈഡന്റെ ഏറ്റവും മുതിർന്ന പ്രതിരോധ ഉപദേശകൻ കൂടിയായ മാർക് മില്ലി പറഞ്ഞു.
- Read Also: കനയ്യയുടെ തീരുമാനം തിരിച്ചടിയാകും; സിപിഐയിൽ ഒരു വിഭാഗത്തിന് അതൃപ്തി, നേതൃത്വത്തിന് വിമർശനം?
Read Also : ഹൈക്കോടതി പറഞ്ഞിട്ടും കീഴടങ്ങിയില്ല; സെസി സേവ്യറിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി
Read also : മോശയുടെ അംശവടി വാക്കിംഗ് സ്റ്റിക്, കൃഷ്ണന്റെ ഉറിയുടെ വില 2000 രൂപ; മോൻസന് പുരാവസ്തു നൽകിയ സന്തോഷ് പറയുന്നു
