അമേരിക്കയുടെ അതിഥേയ മര്യാദയുടേയും നയതന്ത്രത്തിന്റേയും ഭാഗമാണ് ബ്ലെയർ ഹൗസ്. 70000 സ്ക്വയർ ഫീറ്റ് വലുപ്പമാണ് ഈ ആഡംബര കോപ്ലക്സിനുള്ളത്. പരസ്പരം ബന്ധിച്ചിട്ടുള്ള നാല് ആഡംബര വീടുകളാണ് ബ്ലെയർ ഹൗസിലുള്ളത്.

200 വര്‍ഷത്തെ നയതന്ത്ര, രാഷ്ട്രീയ, സാംസ്‌കാരിക ചരിത്രത്തിന് സാക്ഷിയായ ബ്ലെയര്‍ ഹൗസ് ഇന്ന് ലോക നേതാക്കള്‍ക്കും നയതന്ത്ര പ്രമുഖര്‍ക്കും അമേരിക്കയുടെ വിശിഷ്ട അതിഥികള്‍ക്കുമാണ് ആതിഥേയത്വമരുളുന്നത്.

പെൻ‌സിൽ‌വാനിയ: അമേരിക്കൻ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി വാഷിംഗ്ടണിൽ താമസിക്കുന്നത് അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക അതിഥി മന്ദിരമായ ബ്ലെയർ ഹൗസിലാണ്. വെറുമൊരു അതിഥി മന്ദിരമല്ല ബ്ലെയർ ഹൌസ്. അമേരിക്കയുടെ അതിഥേയ മര്യാദയുടേയും നയതന്ത്രത്തിന്റേയും ഭാഗമാണ് ബ്ലെയർ ഹൗസ്. 70000 സ്ക്വയർ ഫീറ്റ് വലുപ്പമാണ് ഈ ആഡംബര കോപ്ലക്സിനുള്ളത്. പരസ്പരം ബന്ധിച്ചിട്ടുള്ള നാല് ആഡംബര വീടുകളാണ് ബ്ലെയർ ഹൗസിലുള്ളത്. 

പെൻ‌സിൽ‌വാനിയയിലെ 1651 അവന്യൂവിലാണ് ബ്ലെയർ ഹൗസ് സ്ഥിതി ചെയ്യുന്നത്. അതിഥികൾക്കായി 14 മുറികളുള്ള ഈ അതിഥി മന്ദിരത്തിൽ 35 ശുചിമുറികളും 3 ഭക്ഷണ മുറികളുമാണ് ഉള്ളത്. ബ്യൂട്ടി പാർലർ, ലൈബ്രറിയും അടക്കം 119 മുറികളും അമേരിക്കയുടെ ഈ അതിഥി മന്ദിരത്തിലുണ്ട്. മൂന്ന് പൂന്തോട്ടങ്ങളും അതിഥി മന്ദിരത്തിന്റെ ഭാഗമാണ്. 

വൈറ്റ് ഹൗസിന് സമീപത്തുള്ള ബ്ലെയർ ഹൌസ് 1824 -ൽ സ്വകാര്യ വസതിയിലെന്ന നിലയിലാണ് നിർമ്മിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം പ്രസിഡന്റ് ഫ്രാങ്ക്‌ലിൻ റൂസ്‌വെൽറ്റിന്റെ നിർദേശത്തിലാണ് അമേരിക്കൻ സർക്കാർ വാങ്ങി അതിഥി മന്ദിരമാക്കിയത്. 200 വർഷത്തെ നയതന്ത്ര, രാഷ്ട്രീയ, സാംസ്കാരിക ചരിത്രത്തിന് സാക്ഷിയായ ബ്ലെയർ ഹൗസിൽ ഇന്ന് ലോക നേതാക്കളും, നയതന്ത്ര പ്രമുഖരും, അമേരിക്കയുടെ വിശിഷ്ട അതിഥികൾക്കും ആതിഥേയത്വമരുളുന്നത്. 

2 ദിവസത്തെ സന്ദർശനത്തിനായി അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വലിയ വരവേൽപ്പാണ് ലഭിച്ചത്. കൊടും തണുപ്പിനെ വകവയ്ക്കാതെ നിരവധിപ്പേരാണ് ആൻഡ്രൂസ് എയർഫോഴ്സ് വിമാനത്താവളത്തിൽ പ്രധാനമന്ത്രിക്ക് ഊഷ്മള വരവേൽപ്പ് നൽകിയത്. ട്രംപ് വീണ്ടും അധികാരത്തിലേറിയ ശേഷമുള്ള ആദ്യ സന്ദർശനത്തിൽ സുപ്രധാന വിഷയങ്ങളിൽ ചർച്ചയുണ്ടാകുമെന്നാണ് നിരീക്ഷണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം