Asianet News MalayalamAsianet News Malayalam

ഒന്നല്ല, ഈ മീനിന് വായ രണ്ട് ; വിശ്വസിച്ചേ മതിയാകൂ ഈ ചിത്രം !

''ബോട്ടില്‍ വച്ച് ആ മീനിനെ കിട്ടിയിപ്പോള്‍ എനിക്ക് എന്‍റെ കണ്ണുകളെ വിശ്വസിക്കാനായില്ല. രണ്ട് വായ! എന്നിട്ടും അത് ആരോഗ്യമുള്ളതായിരുന്നു. ശരിക്കും അടിപൊളി'' 

amazing picture of Fish With Two Mouths
Author
Lake Champlain, First Published Aug 22, 2019, 11:07 AM IST

ലേക്ക് ഷാമ്പ്ലെയിന്‍: ഇടവേളകള്‍ ആനന്ദകരമാക്കാന്‍ ഭര്‍ത്താവുമൊത്ത് മീന്‍പിടിക്കാന്‍ ഇറങ്ങിയതായിരുന്നു ഡെബ്ബീ ഗെഡ്ഡെസ്. എന്നാല്‍ ആ ദമ്പതികള്‍ക്ക് ചൂണ്ടയില്‍ കൊളുത്തിയ മീന്‍ നല്‍കിയത് ആഹ്ളാദം മാത്രമായിരുന്നില്ല അത്ഭുതംകൂടിയായിരുന്നു. ഡെബ്ബിയ്ക്ക് കിട്ടിയ മീനിന് ഒന്നല്ല, രണ്ട് വായ!  നോര്‍ത്ത് അമേരിക്കയിലെ ലേക്ക് ഷാമ്പ്ലെയിനില്‍നിന്നാണ് ഇവര്‍ക്ക് ഈ അത്ഭുതമീനിനെ കിട്ടിയത്. 

''ബോട്ടില്‍ വച്ച് ആ മീനിനെ കിട്ടിയിപ്പോള്‍ എനിക്ക് എന്‍റെ കണ്ണുകളെ വിശ്വസിക്കാനായില്ല. രണ്ട് വായ! എന്നിട്ടും അത് ആരോഗ്യമുള്ളതായിരുന്നു. ശരിക്കും അടിപൊളി'' - ഡെബ്ബി ഗെഡ്ഡെസ് പറഞ്ഞു. 

നോട്ടി ബോയ്സ് ഫിഷിംഗ് എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രം ലോകം മുഴുവന്‍ കണ്ടുകഴിഞ്ഞു. 6000 പേരാണ് ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. ജീവശാസ്ത്രജ്ഞനുമായി സംസാരിച്ചപ്പോള്‍ ഇത് വൈരൂപ്യമായിരിക്കാം ഇതെന്ന് അദ്ദേഹം പറഞ്ഞുവെന്ന് കമന്‍റില്‍ ഒരാള്‍ പറയുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios