വാഷിങ്ടൺ: ന്യൂയോർക്കിന്റെ സിരാകേന്ദ്രമായ ടൈംസ് സ്‌ക്വയർ തെരഞ്ഞെടുപ്പ് ആവേശത്തിനായി ഒരുങ്ങുകയാണ്. വ്യത്യസ്ത കാഴ്ചപാടുകളുമായി ട്രംപ് ആരാധകരും അപരന്മാരും എത്തി തുടങ്ങി. ടൈംസ് സ്ക്വയറിൽ എന്നും തിരക്കായിരുന്നു. എന്നാൽ കൊവിഡ് സമയത്ത് തിരക്ക് നന്നേ കുറിഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തതോടെ ടൈസ് സ്ക്വയർ വീണ്ടും ഉണരുകയാണ്. 

സ്ഥാനാർത്ഥികൾക്ക് കൈത്താങ്ങായി ടൈം സ്ക്വയറിൽ നിറഞ്ഞുനിൽക്കുന്നത് കൌ ബൌയ് തൊപ്പിയണിഞ്ഞ് ഒരു പതിറ്റാണ്ടിലേറെയായി ടൈംസ്  സ്ക്വയറിലെ സന്ദർശകർക്ക് സുപരിചിതനായ നേക്കഡ് കൌ ബൌയ് എന്ന റോബർട്ട് ബർഗ്. ട്രംപിന്റെ കടുത്ത ആരാധകൻ.

2012ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഎസ് ടി പാർട്ടിയെ പ്രതിനിധീകരിച്ച് ഒബാമയ്ക്കെതിരെ മത്സരിച്ചിരുന്നു. ട്രംപ് ജയിക്കണമെന്നാണ്  ഈ കൌ ബോയ് ആഗ്രഹിക്കുന്നത്. എന്തുകൊണ്ട് ട്രംപ് ജയിക്കണമെന്ന ചോദ്യത്തിന്, അതിർത്തി സംരക്ഷണവും അടക്കമുള്ള വിഷയത്തിനൊപ്പം അദ്ദേഹം ഒരു ജീനിയസാണെന്നും അദ്ദേഹത്തെ എല്ലാവർക്കും ഇഷ്ടമാണെന്നും റോബർട്ട് പറഞ്ഞു.

അതേസയം ട്രംപിന്റെ അപരൻ വാൾ ഹോളാകട്ടെ ട്രംപിനെ വൈറ്റ്  ഹൌസിൽ നിന്ന് പുറത്താക്കണമെന്ന ലക്ഷ്യവുമായാണ് ടൈംസ് സ്ക്വയറിൽ എത്തുന്നത്. ടൈംസ് സ്ക്വയിറിൽ തെരഞ്ഞെടുപ്പ് ആവേശം തുടരുമ്പോൾ  ന്യൂയോർക്കിൽ നിന്ന് കൃഷ്ണ കിഷോർ തയ്യാറാക്കിയ റിപ്പോർട്ട് കാണാം