2020 ന് ശേഷം ഇതാദ്യമായാണ് ഫെഡ് കേന്ദ്ര പലിശ നിരക്ക് കുറക്കാനുള്ള നടപടിയിലേക്ക് നീങ്ങുന്നത്

വാഷിംഗ്ടൺ: അമേരിക്കൻ ഫെഡറൽ റിസർവ് ബാങ്ക് ഇന്ന് പലിശ നിരക്ക് കുറയ്ക്കാൻ സാധ്യത. കാൽ മുതൽ അര ശതമാനം വരെ പലിശ നിരക്ക് കുറച്ചേക്കുമെന്നാണ് വ്യക്തമാകുന്നത്. പലിശ കുറയ്ക്കുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ബാങ്കിന്റെ സുപ്രധാന യോഗം ഇന്ന് ചേരുന്നുണ്ട്. 2020 ന് ശേഷം ഇതാദ്യമായാണ് ഫെഡ് കേന്ദ്ര പലിശ നിരക്ക് കുറക്കാനുള്ള നടപടിയിലേക്ക് നീങ്ങുന്നത്. അമേരിക്കയിൽ നാണയപ്പെരുപ്പം ഉൾപ്പെടെയുള്ള സാമ്പത്തിക സൂചികകളിൽ പുരോഗതിയെന്ന റിപ്പോർട്ടുകളും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്.

10 വർഷം കഴിഞ്ഞവർക്കടക്കം ആധാർ കാർഡിൽ ആശ്വാസ തീരുമാനം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ, പുതുക്കലിലെ 'ഫ്രീ' നീട്ടി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം