ദില്ലി: മൃഗശാലയില്‍ വീഡിയോ എടുക്കുകയായിരുന്നു ബിബിസി ക്യമാറാമാന്‍. ഒപ്പമുണ്ടായിരുന്ന മൃഗശാലയിലെ ജീവനക്കാരന്‍ ഓരോ മൃഗങ്ങളെയും പരിചയപ്പെടുത്തുകയും ക്യാമറാമാന്‍ അത് പകര്‍ത്തുകയും ചെന്നുണ്ട്. ഇതിനിടയിലാണ് ആഫ്രിക്കയില്‍ നിന്നുള്ള ക്യാമറൂണ്‍ ഷീപ്പ് എന്ന ആടിനെ അയാള്‍ കാണിച്ചുകൊടുത്തത്. ലോകത്ത് അപൂര്‍വ്വമായി കണ്ടുവരുന്ന ഒരിനം ആടാണ് ക്യാമറൂണ്‍ ഷീപ്പ്. 

ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ ക്യമാറാന്‍റെ കണ്ണില്‍ കണ്ടത് ആടിനെയായിരുന്നില്ല,  നക്ഷത്രങ്ങളെയായിരുന്നു. ആട് അല്‍പ്പം കുസൃതിയാണെന്ന് ജീവനക്കാരന്‍ പറഞ്ഞുതീരുംമുമ്പ് ക്യാമറാമാനുള്ള പണി അത് കൊടുത്തുകഴിഞ്ഞു. ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ പാഞ്ഞെത്തിയ ആട് ക്യമാറാമാനെ കുത്തി. അപ്രതീക്ഷിത ആക്രമണത്തില്‍ ക്യാമറാമാന് പരിക്കേറ്റു. നേരത്തേ ബിബിസിയുടെ ലൈവ് ഷോക്കിടെ വലിയ എട്ടുകാലി പ്രത്യക്ഷപ്പെട്ടത് കൗതുകമായിരുന്നു.