Asianet News MalayalamAsianet News Malayalam

‘പിഗ്കാസോ’ പന്നി വരച്ച ചിത്രങ്ങൾ വിറ്റ് പോയത് 2.75 ലക്ഷം രൂപയ്ക്ക്!

4000 ഡോളറിലധികം രൂപയ്ക്കാണ് പിഗ്കാസോയുടെ ചില ചിത്രങ്ങൾ വിറ്റുപോയതെന്ന് മൃ​ഗശാല അധികൃതർ പറയുന്നു. ഈ തുക മുഴുവൻ മൃഗങ്ങളുടെ സംരക്ഷണത്തിനായാണ് ചെലവഴിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.

artwork by pigcasso the painting pic high demand in market
Author
South Africa, First Published Apr 13, 2019, 9:28 PM IST

ഒരു അറവുശാലയിൽ നിന്നും രക്ഷിച്ചുകൊണ്ടുവന്ന പന്നി വരച്ച ചിത്രങ്ങൾ വിറ്റുപോയത് 2.75 ലക്ഷം രൂപയ്ക്ക്. കേൾക്കുപ്പോൾ ആത്ഭുതം തോന്നുന്നുണ്ടാകും അല്ലേ. ദക്ഷിണാഫ്രിക്കയിലെ ഒരു മൃ​ഗശാലയിലാണ് ഈ ചിത്രകാരൻ പന്നി ഉള്ളത്. ചിത്രങ്ങളോടും നിറങ്ങളോടും ഉള്ള അതിന്റെ അമിതമായ താത്പര്യം കാരണം  മഹാനായ ചിത്രകാരനെ ഓർമ്മിപ്പിക്കുന്ന ‘പിഗ്കാസോ’ എന്ന പേരിലാണ് ലോകം ഈ പന്നിയെ വിളിക്കുന്നത്.

വളരെ ശ്രദ്ധയോടും സൂഷ്മതയോടും നിറങ്ങൾ തിരഞ്ഞെടുത്ത് ബ്രഷിൽ മുക്കി വായിൽ കടിച്ച് പിടിച്ച് പിഗ്കാസോ ചിത്രം വരച്ചു തുടങ്ങും. നിറങ്ങളോടുള്ള താത്പര്യം മനസ്സിലാക്കിയാണ് ആദ്യമായി പിഗ്കാസോയ്ക്ക് ഒരു ക്യാൻവാസും പേപ്പറുകളും ബ്രഷും നിറങ്ങളും വാങ്ങി നൽകിയതെന്ന് മൃഗശാല നടത്തിപ്പുകാരിയായ ജോയന്ന ലെഫ്‌സൻ പറയുന്നു. ഓരോ ചിത്രങ്ങൾ പൂർത്തിയാക്കുമ്പോഴും അതിന് താഴെ  മുക്കിൽ നിറം ചാലിച്ച് പിഗ്കാസോ തന്റെ മുദ്ര പതിപ്പിക്കുമെന്നും അവർ പറയുന്നു.

തന്റെ ചിത്രം വരയൽ കഴിഞ്ഞാൽ പെയിന്റ് ബ്രെഷുകളും പേപ്പറുകളും പിഗ്കാസോ സൂക്ഷിച്ചുവെയ്ക്കുമെന്ന് പരിചാരകർ പറയുന്നു. ചിത്രങ്ങൾ വരയ്ക്കുന്ന പിഗ്കാസോയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധി ആരാധകരാണ് ഇതിനുള്ളത്.

4000 ഡോളറിലധികം രൂപയ്ക്കാണ് പിഗ്കാസോയുടെ ചില ചിത്രങ്ങൾ വിറ്റുപോയതെന്ന് മൃ​ഗശാല അധികൃതർ പറയുന്നു. ഈ തുക മുഴുവൻ മൃഗങ്ങളുടെ സംരക്ഷണത്തിനായാണ് ചെലവഴിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.
 

Follow Us:
Download App:
  • android
  • ios