മെ​​യ്ഡ്ഗു​​​​രി: വ​​​​ട​​​​ക്ക​​​​ൻ നൈ​​​​ജീ​​​​രി​​​​യ​​​​യി​​​​ലെ ബോ​​​​ർ​​​​ണോ സം​​​​സ്ഥാ​​​​ന​​​​ത്ത് കർഷകർക്ക് നേരെ നടന്ന ബോക്കോഹറാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 110 ആയി. ഗാ​​​​രി​​​​ൻ ക്വേ​​​​ഷേ​​​​ബി​​​​ലെ നെ​​​​ൽ​​​​പ്പാ​​​​ട​​​​ത്താ​​ണു ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യ​​​​ത്. നിരവധി സ്ത്രീകളെ തട്ടിക്കൊണ്ടു പോകുകയും ചെയ്തു.

ഈ വര്‍ഷം സിവിലിയന്‍മാര്‍ക്കെതിരെ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് ഇതെന്നാണ് യുഎന്‍ ഹ്യുമാനറ്റേറിയന്‍ കോഡിനറ്റര്‍ എഡ്വേര്‍ഡ് കലോണ്‍ പറയുന്നത്. ഈ മനുഷ്യത്വ രഹിത പ്രവര്‍ത്തിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍പേരെയും നിയമത്തിന് മുന്നില്‍ എത്തിക്കാന്‍ ഭരണകൂടത്തിന് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

13 വ​​​​ർ​​​​ഷം കൂ​​​​ടി ന​​​​ട​​​​ന്ന ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ വോ​​​​ട്ട് ചെ​​​​യ്യാ​​​​ൻ ഗ്രാ​​​​മ​​​​വാ​​​​സി​​​​ക​​​​ൾ പോ​​​​യ​​​​പ്പോ​​​​ഴാ​​യി​​രു​​ന്നു ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​ണ​​മു​​​​ണ്ടാ​​​​യ​​​​ത്. ആ​​​​യു​​​​ധ​​​​ധാ​​​​രി​​​​ക​​​​ളാ​​​​യ ഭീ​​​​ക​​​​ര​​​​ർ ക​​​​ർ​​​​ഷ​​​​ക​​​​രെ വ​​​​ള​​​​ഞ്ഞ് വെ​​​​ടി​​​​വ​​​​ച്ച് കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യായിരുന്നു. നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഓടിപ്പോകാൻ ശ്രമിച്ച ചിലരെ പിടികൂടി കൈ പിറകിൽ ബന്ധിച്ച ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. യുഎൻ അധികാരികളുടെ റിപ്പോർട്ട് പ്രകാരം സ്ത്രീകളെ തട്ടിക്കൊണ്ടുപോയതായും പറയുന്നു. 

കൊല്ലപ്പെട്ട തൊഴിലാളികളിൽ ഭൂരിഭാ​ഗവും നൈജീരിയയിലെ തെക്ക് പടിഞ്ഞാറന് സംസ്ഥാനമായ സൊകോട്ടോയിൽ നിന്നുള്ളവരാണ്. ഇവർ ജോലിക്കായാണ് 1,000 കിലോമീറ്ററോളം താണ്ടി എത്തിയത്. ആറുപേരെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയതായി ഏജൻസി റിപ്പോർട്ടുകൾ ഉണ്ട്. ഇതിനൊപ്പം തന്നെ ഇനിയും നിരവധിപ്പേരെ കണ്ടെത്താനുണ്ട് അതിനാൽ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.