ബെയ്ജിംഗ്: ചൈ​നീ​സ് വം​ശ​ജ​യാ​യ ഓ​സ്‌​ട്രേ​ലി​യ​ന്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യെ ചൈ​ന അ​റ​സ്റ്റ് ചെ​യ്തു. രാ​ജ്യ​ര​ഹ​സ്യ വി​വ​ര​ങ്ങ​ള്‍ വി​ദേ​ശ​ത്തേ​ക്ക് ചോ​ര്‍​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് ചൈ​നീ​സ് സ​ര്‍​ക്കാ​ര്‍ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സി​ജി​ടി​എ​ന്‍ ചാ​ന​ല്‍ അ​വ​താ​ര​ക ചെം​ഗ് ലീ​യെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.  ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് മു​ത​ല്‍ ജ​യ​ലി​ല്‍ ക​ഴി​യു​ന്ന ചെം​ഗ് ലീ​ക്കെ​തി​രെ വെ​ള്ളി​യാ​ഴ്ച​യാ​ണ് കു​റ്റം ചു​മ​ത്തി​യ​ത്. 

തി​ങ്ക​ളാ​ഴ്ച അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ചെം​ഗി​ന് നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ള്‍ ല​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. അ​ന്താ​രാ​ഷ്ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ അ​നു​സ​രി​ച്ചു​ള്ള മാ​നു​ഷി​ക പ​രി​ഗ​ണ​ന​യും അ​ടി​സ്ഥാ​ന​പ​ര​മാ​യ നീ​തി​യും ചെം​ഗി​ന് ല​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ഓ​സ്‌​ട്രേ​ലി​യ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി മ​രി​സെ പ​യ്‌​നെ പ​റ​ഞ്ഞു. ഓ​ഗ​സ്റ്റി​ലാ​ണ് ചെം​ഗി​നെ തടവിലാക്കിയത്.

ചൈനയ്ക്കും ഓസ്ട്രേലിയ്ക്കും ഇടയില്‍ വര്‍ദ്ധിച്ചുവരുന്ന വ്യാപാര നയതന്ത്ര പ്രശ്നങ്ങള്‍ക്കിടയിലാണ് അറസ്റ്റ്. അറസ്റ്റിന് മുൻപായി തടവിലായ സമയത്ത് ചൈനയിലെ ഓസ്ട്രേലിയൻ എംബസി അധിക‍ൃതർ മൂന്നു തവണ ചെം​ഗ് ലീ​യെ സന്ദർശിച്ചിരുന്നു എന്ന് റിപ്പോർട്ടുണ്ട്. ഇതിൽ അവസാനത്തെ കൂടികാഴ്ച ജനുവരി 22നായിരുന്നു. ചെം​ഗ് ലീയുടെ കുടുംബത്തിന് എല്ലാ പിന്തുണയും നൽകുമെന്നും ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി അറിയിച്ചു. 

അതേ സമയം ഓസ്ട്രേലിയൻ ടെലിവിഷൻ എബിസിയിൽ സംസാരിച്ച ചെം​ഗ് ലീ​യുടെ കുടുംബ വക്താവ് അറസ്റ്റിന് കാരണമായി ചൈന പറയുന്ന വസ്തുകൾ തള്ളിക്കളഞ്ഞു. എന്തെങ്കിലും രാജ്യ രഹസ്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെം​ഗ് ലീ ചെയ്യുമെന്ന് താൻ വിശ്വസിക്കുന്നില്ല, എന്താണെന്ന് അറിയാത്ത കാര്യത്തിനാണ് അവർ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത് - കുടുംബ വക്താവ് വെൻ പറയുന്നു. ചെം​ഗ് ലീയുടെ കുടുംബം അമ്മയും ഒൻപതും പതിനൊന്നും വയസുള്ള രണ്ട് കുട്ടികളും ഉൾപ്പെടുന്നതാണ്. അവരിപ്പോൾ മെൽബണിലാണ് താമസം.