വടക്ക് പടിഞ്ഞാറന്‍ ചൈനയില്‍ ആയിരക്കണക്കിന് മോസ്കുകള്‍ ചൈനീസ് അധികൃതര്‍ തകര്‍ത്തതായി റിപ്പോര്‍ട്ട്. ഗോത്ര ന്യൂനപക്ഷങ്ങള്‍ താമസിക്കുന്ന മേഖലയായ സിന്‍ജിയാംഗിലാണ് നിരവധി മോസ്കുകള്‍ തകര്‍ത്തതെന്നാണ് ഓസ്ട്രേലിയന്‍ ആശയരൂപീകരണ സംഘങ്ങളെ ഉദ്ധരിച്ചാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. 1600 ഓളം മോസ്കുകള്‍ തകര്‍ക്കുകയോ നശിപ്പിക്കപ്പെട്ടതായോ ആണ് വിവരം. സാറ്റലൈറ്റ് ചിത്രങ്ങളെ അടിസ്ഥാനമാക്കിയാണ് ഓസ്ട്രേലിയന്‍ സ്ട്രാറ്റെജിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റേതാണ് നിരീക്ഷണം. 

മതപരമായ പ്രവര്‍ത്തനങ്ങള്‍ സജീവമായിരുന്ന മേഖലയാണ് ഇവിടം. സ്റ്റാറ്റിസ്റ്റിക്കല്‍ മോഡലിംഗ് അനുസരിച്ച് നിരവധി മോസ്കുകളുടെ നശിപ്പിക്കപ്പെട്ട ഭാഗമാണ് കണ്ടെത്തിയത്. ഈ മേഖലയിലെ മുസ്ലിം തുര്‍കിക് വിഭാഗങ്ങളില്‍പ്പെട്ടവരെ തടവിലാക്കിയതായാണ് ഇന്ത്യ ടുഡേ അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളിലാണ് മോസ്കുകള്‍ തകര്‍ത്തിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. മത ന്യൂനപക്ഷങ്ങള്‍ താമസിക്കുന്ന ഉറുംഖി, കാഷ്ഗര്‍ പ്രദേശങ്ങളിലെ നഗരത്തിന് പുറത്തുള്ള പ്രദേശങ്ങളില്‍ കാര്യമായ നഷ്ടങ്ങളുണ്ടായതായാണ് സൂചന. 

മോസ്കുകളുടെ മിനാരങ്ങളും താഴികക്കുടങ്ങളും തകര്‍ത്തതായാണ് സൂചന. എന്നാല്‍ ഇവിടങ്ങളിലെ ക്രിസ്ത്യന്‍ ദേവാലയങ്ങളും ബുദ്ധ ക്ഷേത്രങ്ങളും തകര്‍ത്തിട്ടില്ലെന്നും ഓസ്ട്രേലിയന്‍ സ്ട്രാറ്റെജിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് നിരീക്ഷിക്കുന്നു. കഴിഞ്ഞ വര്‍ഷം എഎഫ്പി നടത്തിയ പഠനത്തില്‍ ഈ പ്രദേശങ്ങളിലെ നിരവധി സെമിത്തേരികള്‍ നശിപ്പിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു. വലിയ രീതിയിലെ മനുഷ്യാവകാശ ലംഘനം ഈ മേഖലയില്‍ നടക്കുന്നതായാണ് ഓസ്ട്രേലിയന്‍ സ്ട്രാറ്റെജിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് വിലയിരുത്തുന്നത്.