ഫ്ലാറ്റിനുള്ളിൽ ലൈസൻസില്ലാതെ റെസ്റ്റോറന്‍റ് നടത്തിയ സംഘം പിടിയിൽ. കുവൈത്തിൽ അധികൃതർ നടത്തിയ മിന്നൽ റെയ്ഡിലാണ് ഇവ‍ർ പിടിയിലായത്. സ്വകാര്യ വസതിയെ അനധികൃതമായി ഭക്ഷണശാലയായി ഉപയോഗിച്ച് വന്നതായി അന്വേഷണത്തിൽ കണ്ടെത്തി.

കുവൈത്ത് സിറ്റി: കുവൈത്തിലെ ബ്നെയ്ദ് അൽ-ഖാർ മേഖലയിൽ ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന റെസ്റ്റോറന്റിലും നിരോധിത പുകയില വസ്തുക്കൾ സൂക്ഷിച്ചിരുന്ന ഗോഡൗണിലും അധികൃതർ റെയ്ഡ് നടത്തി. ക്യാപിറ്റൽ ഗവർണറേറ്റ് സപ്പോർട്ട് ഡിപ്പാർട്മെന്റും പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷനും ചേർന്നായിരുന്നു പരിശോധന.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സ്വകാര്യ വസതിയെ അനധികൃതമായി ഭക്ഷണശാലയായി ഉപയോഗിച്ച് വന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ഇവിടെ ഭക്ഷണം വിൽക്കുകയും ഉപഭോക്താക്കളെ സ്വീകരിക്കുകയും ചെയ്തിരുന്നതായും കണ്ടെത്തി. ആരോഗ്യ അതോറിറ്റിയുടെ ലൈസൻസ് ഇല്ലാതെയാണ് സ്ഥാപനമാരംഭിച്ചതെന്നും മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലാത്ത പഴകിയ ഭക്ഷ്യവസ്തുക്കൾ വിൽപ്പന നടത്തിയിരുന്നുവെന്നും അധികൃതർ അറിയിച്ചു.

സംഭവത്തിൽ നിയമലംഘകർക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്ത് ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി. നിരോധിത പുകയില ഉൽപ്പന്നം സൂക്ഷിച്ചിരുന്ന ഗോഡൗണും കണ്ടെത്തി പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ടവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു.