കുഞ്ഞാനകളെ തിരക്കി ആനക്കൂട്ടം പ്രദേശത്ത് എത്തിയിരുന്നതിന്‍റെ സൂചനകൾ കണ്ടെത്തിയതായി റേഞ്ചര്‍മാര്‍ അറിയിച്ചു.

ബാങ്കോക്ക്: മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ചെളിക്കുളത്തില്‍ വീണ കുഞ്ഞാനകളെ രക്ഷിച്ചു. തായ്‍ലന്‍ഡിലെ താപ് ലാൻ നാഷണൽ പാർക്കിലെ റേഞ്ചര്‍മാരാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. കുളത്തില്‍ നിന്ന് കയറാന്‍ കഴിയാതെ കുടുങ്ങിക്കിടക്കുകയായിരുന്ന ആറ് കുഞ്ഞാനകളെയാണ് റേഞ്ചര്‍മാർ രക്ഷിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കരയില്‍ കയറിയ കുഞ്ഞാനകള്‍ തിരികെ കാട്ടിലേക്ക് പോയതായി അധികൃതർ അറിയിച്ചു. ബുധനാഴ്ച രാത്രിയിൽ വനത്തിൽ പട്രോളിങ് നടത്തുന്നതിനിടയിലാണ് കുളത്തിൽ അകപ്പെട്ട കുഞ്ഞാനകൾ റേഞ്ചര്‍മാരുടെ ശ്രദ്ധയിൽപ്പെടുന്നത്. അപ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്താൻ സാധിക്കില്ലന്ന് മനസ്സിലാക്കിയ അവർ ആനകൾക്ക് കാവൽ നിൽക്കുകയും പിറ്റേദിവസം രക്ഷാപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുകയുമായിരുന്നു. 

എങ്ങനെയാണ് കുഞ്ഞാനകള്‍ കുഴിയില്‍ വീണതെന്ന് വ്യക്തമായിട്ടില്ല. കുഞ്ഞാനകളെ തിരക്കി ആനക്കൂട്ടം പ്രദേശത്ത് എത്തിയിരുന്നതിന്‍റെ സൂചനകൾ കണ്ടെത്തിയതായി റേഞ്ചര്‍മാര്‍ അറിയിച്ചു.