അലപ്പോ പ്രവിശ്യയില്‍ ഇവര്‍ കുടുംബത്തോടൊപ്പം താമസിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് റസ്മിയ പിടിയിലാകുന്നത്. 

ബെയ്റൂത്ത്: കൊല്ലപ്പെട്ട ഐഎസ് തലവന്‍ അബൂബക്കര്‍ ബാഗ്‍ദാദിയുടെ സഹോദരിയെ പിടികൂടിയതായി തുര്‍ക്കി. 65 കാരിയായ റസ്മിയ അവാദിനെ അലെപ്പോയിലെ വീട്ടില്‍നിന്നാണ് ഇവരെ പിടികൂടിയത്. ഇവര്‍ ഐഎസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നുവെന്ന് തുര്‍ക്കി അധികൃതര്‍ അറിയിച്ചു. അലപ്പോ പ്രവിശ്യയില്‍ ഇവര്‍ കുടുംബത്തോടൊപ്പം താമസിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് റസ്മിയ പിടിയിലാകുന്നത്. ഭര്‍ത്താവിന്‍റെയും മരുമകളുടെ അഞ്ച് മക്കളുടെയും കൂടെയാണ് താമസം. കണ്ടെയ്നറിനുള്ളിലായിരുന്നു ഇവരുടെ താമസം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പിടികൂടിയവരില്‍ പ്രായപൂര്‍ത്തിയായ എല്ലാവരെയും ചോദ്യം ചെയ്ത് വരികയാണെന്നും അധികൃതര്‍ അറിയിച്ചു. ഇവരെ പിടികൂടിയത് വലിയ നേട്ടമാണെന്ന് തുര്‍ക്കി സൈന്യം അറിയിച്ചു.