Asianet News MalayalamAsianet News Malayalam

പാകിസ്ഥാനിൽ കൊന്നൊടുക്കിയത് 130 ലേറെ പേരെ, 'ഓപ്പറേഷൻ ഹീറോഫ്'; ബലൂച് ലിബറേഷൻ ആർമിയുടെ ആഘോഷ വീഡിയോ പുറത്ത്

ബിഎൽഎയുടെ ചാവേർ ആക്രമണ വിഭാഗമായ മജീദ് ബ്രിഗേഡ് ബേല മേഖലയിലെ സൈനിക ക്യാമ്പ് ലക്ഷ്യമാക്കി ആക്രമണം നടത്തിയിരുന്നു. 20 മണിക്കൂർ നീണ്ട ആക്രമണത്തിൽ 68 പാകിസ്ഥാൻ ബിഎൽഎ ആർമി പാക്ക് സൈനികരെ കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.

Balochistan 130 Pakistan Army men killed in BLA s 20 hour Operation Herof chilling videos
Author
First Published Aug 27, 2024, 7:28 PM IST | Last Updated Aug 27, 2024, 7:31 PM IST

ബലൂചിസ്ഥാൻ: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ  നിരവധി പേരെ കൊന്നൊടുക്കിയതിന് പിന്നാലെ ആഘോഷം നടത്തുന്ന ബലൂച് ലിബറേഷൻ ആർമിയുടെ വീഡിയോ പുറത്ത്. ബലൂചിസ്ഥാനിൽ വിഘടനവാദികൾ കഴിഞ്ഞ ദിവസം നടത്തിയ ഭീകരാക്രമണ പരമ്പരയിൽ അറുപതിലേറെ പേർ കൊല്ലപ്പെട്ടിരുന്നു. 21 ഭീകരരും 14 സൈനികരും 23 വാഹനയാത്രക്കാരും ഉൾപ്പെടെയാണ് കൊല്ലപ്പെട്ടത്. ഇതുവരെ 130 ലേറെ പേർ 'ഓപ്പറേഷൻ ഹീറോഫ്' എന്ന് പേരിട്ട സൈനിക ഓപ്പറേഷനിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.

20 മണിക്കൂറോളം നീണ്ട പോരാട്ടം വൻ വിജയമാക്കിയെന്നാണ്  ബലൂച് ലിബറേഷൻ ആർമി പുറത്ത് വിട്ട ആഘോഷ വീഡിയോയിൽ അവകാശപ്പെടുന്നത്. ബലൂച് ലിബറേഷൻ ആർമിയുടെ ഓപ്പറേഷൻ "ഹീറോഫ്" വിജയകരമായി പൂർത്തിയാക്കിയതായി പ്രഖ്യാപിക്കുന്നുവെന്നാണ് വക്താവ്  ജീയന്ദ് ബലോച്ച് പ്രസ്താവനയിൽ പറഞ്ഞത്. ബിഎൽഎയുടെ ചാവേർ ആക്രമണ വിഭാഗമായ മജീദ് ബ്രിഗേഡ് ബേല മേഖലയിലെ സൈനിക ക്യാമ്പ് ലക്ഷ്യമാക്കി ആക്രമണം നടത്തിയിരുന്നു. 20 മണിക്കൂർ നീണ്ട ആക്രമണത്തിൽ 68 പാകിസ്ഥാൻ ബിഎൽഎ ആർമി പാക്ക് സൈനികരെ കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.

Balochistan 130 Pakistan Army men killed in BLA s 20 hour Operation Herof chilling videos

ഞായറാഴ്ച രാത്രിയിലും ഇന്നലെ രാവിലെയുമായിരുന്നു ആക്രമണങ്ങൾ. പഞ്ചാബ് പ്രവിശ്യയിൽ നിന്നു വന്ന വാഹനങ്ങൾ ദേശീയപാതയിൽ തടഞ്ഞ് ബിഎൽഎ ആർമി യാത്രക്കാരുടെ രേഖകൾ പരിശോധിച്ച ശേഷം പഞ്ചാബികളെ വെടിവയ്ക്കുകയായിരുന്നു.  പൊലീസ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളും ആക്രമണം നടന്നു. അതേസമയം തിരിച്ചടിയെന്നോണം നടത്തിയ നീക്കത്തിൽ പാകിസ്താൻ സേന, 21 തീവ്രവാദികളെ വധിച്ചതായാണ് റിപ്പോർട്ട്. 14 സുരക്ഷാ ഉദ്യോഗസ്ഥരും ക്ലിയറൻസ് ഓപ്പറേഷനിൽ കൊല്ലപ്പെട്ടിട്ടിട്ടുണ്ട്. വർഷങ്ങളായി വിഘടനവാദം ശക്തമായ ബലൂചിസ്ഥാനിൽ, പൊലീസ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങൾ ഉൾപ്പെടെ ആക്രമിക്കപ്പെട്ടിട്ടുണ്ട്. 

Read More :  'ചേട്ടാ, ഓൺലൈൻ വഴി ലോൺ സെറ്റാക്കാം', ഗൂഗിൾ പേ വഴി കോഴിക്കോട്ടുകാരനെ പറ്റിച്ച് 2 ലക്ഷം തട്ടി, യുവാവ് പിടിയിൽ

Latest Videos
Follow Us:
Download App:
  • android
  • ios