ജമാഅത്തെ ഇസ്ലാമിയുടെ രജിസ്ട്രേഷൻ റദ്ദാക്കി 2018 ഒക്ടോബർ 28 ന് പുറപ്പെടുവിച്ച മുൻ വിജ്ഞാപനം റദ്ദാക്കാനുള്ള ഗസറ്റ് വിജ്ഞാപനം കമ്മീഷൻ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ചു.

ധാക്ക: ബം​ഗ്ലാദേശിൽ ജമാഅത്തെ ഇസ്ലാമിക്ക് രാഷ്ട്രീയ പാർട്ടി രജിസ്ട്രേഷനും ചിഹ്നവും പുനസ്ഥാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. നിരോധനത്തിന് മുമ്പ് ദാരിപല്ല (തുലാസ്) ആയിരുന്നു ജമാഅത്തെ ഇസ്ലാമിയുടെ പാർട്ടി ചിഹ്നം. ഈ ചിഹ്നവും ജമാഅത്തെ ഇസ്ലാമിക്ക് ഉപയോഗിക്കാം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ തീരുമാനത്തോടെ, ജമാഅത്തെ ഇസ്ലാമിക്ക് ഇപ്പോൾ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയും. 

ജമാഅത്തെ ഇസ്ലാമിയുടെ രജിസ്ട്രേഷൻ റദ്ദാക്കി 2018 ഒക്ടോബർ 28 ന് പുറപ്പെടുവിച്ച മുൻ വിജ്ഞാപനം റദ്ദാക്കാനുള്ള ഗസറ്റ് വിജ്ഞാപനം കമ്മീഷൻ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ചു. 1971 ലെ വിമോചന യുദ്ധത്തിൽ നിരവധി ജമാഅത്തെ ഇസ്ലാമി നേതാക്കൾ വംശഹത്യ, ബലാത്സംഗം, സിവിലിയന്മാർക്കെതിരായ മറ്റ് അതിക്രമങ്ങൾ എന്നിവയ്ക്ക് വിചാരണ ചെയ്യപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നു.

ബംഗ്ലാദേശ് അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ ഹസീന സർക്കാർ നിയമിച്ച അഭിഭാഷകനെ നീക്കം ചെയ്തു. മുൻ പ്രധാനമന്ത്രി ഹസീനയുടെ വധശിക്ഷ ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് വിവാദമായിരുന്നു. ഇരട്ടപ്പദവി ചൂണ്ടിക്കാട്ടി അഭിഭാഷകൻ അമിനുൽ ഗനി ടിപ്പു സ്ഥാനത്തുനിന്ന് പിന്മാറിയതിനെ തുടർന്നാണ് ട്രൈബ്യൂണൽ ഉത്തരവ് പുറപ്പെടുവിച്ചത്. 

ഷെയ്ഖ് ഹസീന ഭരണകാലത്ത് തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചതിന് ബംഗ്ലാദേശ് മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (സിഇസി) കാസി ഹബീബുൾ അവലിനെ ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. അദ്ദേഹത്തിന്റെ മുൻഗാമിയായ കെ.എം. നൂറുൽ ഹുദയെ ഇതേ കുറ്റത്തിന് കസ്റ്റഡിയിലെടുത്തിരുന്നു.