ധാക്ക: ബംഗ്ലാദേശില്‍ കപ്പലുമായി കൂട്ടിയിടിച്ച് യാത്രാ ബോട്ട് തകര്‍ന്ന് 25 മരണം. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി പേരെ കാണാതാകുകയും ചെയ്‌തെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ഏറ്റവും വലിയ നദീ തുറമുഖമായ ധാക്കക്ക് സമീപത്തെ സദര്‍ഘട്ടിലാണ് രാജ്യത്തെ നടുക്കിയ അപകടമുണ്ടായത്. മോണിംഗ് ബേഡ് എന്ന കപ്പല്‍ ബോട്ടില്‍ ഇടിക്കുകയായിരുന്നു. കപ്പല്‍ നദിയില്‍ മുങ്ങി. 

ബോട്ടില്‍ അമ്പതിന് മുകളില്‍ യാത്രക്കാരുണ്ടായിരുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുറച്ച് പേരെ രക്ഷാപ്രവര്‍ത്തര്‍ കരക്കെത്തിച്ചു. കുട്ടികളടക്കം 30 പേരുടെ മൃതദേഹങ്ങള്‍ ലഭിച്ചെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അധികൃതര്‍ മരണസംഖ്യ സ്ഥിരീകരിച്ചിട്ടില്ല. ബോട്ടില്‍ അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ യാത്രക്കാരുണ്ടായിരുന്നതായും സൂചനയുണ്ട്. 

ഭര്‍ത്താവിനെ സിഗരറ്റ് കൊണ്ട് പൊള്ളിച്ച് ഭാര്യ; ക്രൂരമര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്