Asianet News MalayalamAsianet News Malayalam

രഹസ്യസങ്കേതത്തിലെ രതിവൈകൃതങ്ങൾ; സോറോസിന്റെ വലംകൈ ആരോപണത്തിന്റെ നിഴലിൽ

പരാതിക്കാരിൽ ഓരോരുത്തർക്കും ഏതാണ്ട് അഞ്ചുലക്ഷം രൂപയോളം നൽകിയാണ് റൂബിൻ തന്റെ രഹസ്യ സങ്കേതത്തിലേക്ക് BDSM സെഷനുകളിൽ ഏർപ്പെടാൻ വേണ്ടി എത്തിക്കുന്നത്. 

BDSM sex crime at secret dungeon soros right hand gets sued by playboy playmates
Author
Manhattan, First Published Aug 2, 2021, 11:27 AM IST
  • Facebook
  • Twitter
  • Whatsapp

മൻഹാട്ടൻ : ഹൊവാർഡ് റൂബിൻ എന്നത് വാൾസ്ട്രീറ്റിലെ ഏറെ പ്രസിദ്ധമായ ഒരു പേരാണ്. സൊറോസ് ഫണ്ട് അടക്കമുള്ള പല സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപ സ്ഥാപനങ്ങൾക്കും വേണ്ടി കോടിക്കണക്കിനു ഡോളർ സമ്പാദിച്ചു നൽകിയ ഇൻവെസ്റ്റ്‌മെന്റ് ബാങ്കറാണ് ഇയാൾ. 'Hope for a Cure' അടക്കമുള്ള സംഘടനകൾ വഴി ലക്ഷക്കണക്കിന് ഡോളർ പാവപ്പെട്ടവർക്ക് വേണ്ടി നീക്കിവെക്കുക വഴി, റൂബിനും ഹാർവാർഡ് ബിരുദധാരിയായ പത്നി മേരിയും ന്യൂയോർക്കിലെ ചാരിറ്റി സർക്യൂട്ടിലെയും ഏറെ പരിചിതമായ മുഖങ്ങളാണ്. നഗരത്തിന്റെ പോഷ് ഏരിയകളായ അപ്പർ ഈസ്റ്റ് സൈഡിലും, ഹാംപ്‌റ്റൻസിലും മറ്റുമായി അവർക്ക് നിരവധി റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടികൾ ഉണ്ട്. എന്നാൽ, മാധ്യമ ശ്രദ്ധയിൽ പെടാതെ റൂബിൻ കൊണ്ടുനടന്നിരുന്ന മറ്റൊരു കെട്ടിടം, മാഡിസൺ അവന്യൂവിലെ ഒരു പെന്റ്ഹൗസ്, ഈയടുത്ത് ഫയൽ ചെയ്യപ്പെട്ട ഒരു സിവിൽ കേസിന്റെ പേരിൽ ചർച്ചയായിരിക്കുകയാണ്. 

ഇപ്പോൾ 66 വയസ്സ് പ്രായമുള്ള റൂബിൻ ഈ രഹസ്യ സങ്കേതത്തിലേക്ക് പ്ളേ ബോയ് മോഡലുകൾ അടക്കമുള്ള യുവതികളെ എത്തിച്ച് അവരെ BDSM അടക്കമുള്ള രതിവൈകൃതങ്ങൾക്ക് വിധേയമാക്കി എന്നാണ് ആക്ഷേപം. 24 മില്യൺ ഡോളറിന്റെ നഷ്ടപരിഹാരമാണ് ഈ കേസിലൂടെ റൂബിനിൽ നിന്ന് പരാതിക്കാർ ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിന്റെ വിചാരണ നവംബറിൽ നടക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

BDSM sex crime at secret dungeon soros right hand gets sued by playboy playmates

 

പരാതിക്കാരിൽ ഒരാളുടെ സ്തനങ്ങളിൽ കൊടിയ മർദ്ദനങ്ങൾ ഏൽപ്പിച്ച് അതിലെ സിലിക്കൺ ഇംപ്ലാന്റ് ഇളക്കിക്കളഞ്ഞു എന്നതാണ് റൂബിനെതിരെ ഉള്ള ഒരു പ്രധാന ആക്ഷേപം. ഈ ദുരവസ്ഥയുണ്ടായപ്പോൾ തന്റെ പ്ലാസ്റ്റിക് സർജൻ രണ്ടാമതൊരു ഓപ്പറേഷൻ നടത്തി അത് ശരിയാക്കാൻ പോലും വിസമ്മതിച്ചു എന്നും പരാതിക്കാരി പറയുന്നു. 

പരാതിക്കാരിൽ ഓരോരുത്തർക്കും ഏതാണ്ട് അഞ്ചുലക്ഷം രൂപയോളം നൽകിയാണ് റൂബിൻ തന്റെ രഹസ്യ സങ്കേതത്തിലേക്ക് BDSM സെഷനുകളിൽ ഏർപ്പെടാൻ വേണ്ടി എത്തിക്കുന്നത്. എന്നാൽ, റൂബിൻ പ്രവർത്തിച്ചത്ര കടുപ്പത്തിലുള്ള വൈകൃതങ്ങൾക്ക് തങ്ങൾ സമ്മതം നൽകിയിരുന്നില്ല എന്നാണ് യുവതികൾ പരാതിപ്പെട്ടിട്ടുള്ളത്. ഈ സങ്കേതത്തിൽ വെച്ച്  തങ്ങളുടെ അനുമതി കൂടാതെ റൂബിൻ ബലം പ്രയോഗിച്ച് തങ്ങളുമായി സെക്സിൽ ഏർപ്പെട്ടു എന്നും അവർ പരാതിയിൽ ആക്ഷേപിച്ചിട്ടുണ്ട്. 

ലൈംഗിക വേഴ്ചയിൽ ഏർപ്പെടുമ്പോൾ നടത്തുന്ന ഒരു തരം റോൾ പ്ളേ ആണ് BDSM എന്ന പേരിൽ പാശ്ചാത്യ ലോകത്ത് അറിയപ്പെടുന്നത്. B/D (Bondage and Discipline), D/s (Dominance and submission), and S/M (Sadism and Masochism) എന്നവയുടെ ചുരുക്കാക്ഷരങ്ങൾ ഉപയോഗിച്ചുകൊണ്ട് തൊണ്ണൂറുകളുടെ തുടക്കത്തിലാണ് ഇങ്ങനെ ഒരു പ്രയോഗം പ്രചാരത്തിൽ വരുന്നത്. ഇന്ന് പല പോൺ സൈറ്റുകളിലും ഈ വിഭാഗത്തിൽ പെട്ട വീഡിയോകൾ അപ്‌ലോഡ് ചെയ്യപ്പെടുന്നുണ്ട്. ഇതിൽ ഏർപ്പെടുന്ന രണ്ടു പേരുടെയും പൂർണ അറിവോടുള്ള സമ്മതം ഉണ്ടെങ്കിൽ മാത്രമേ ഇത് ഒരു കുറ്റമല്ലാതെ ആയി മാറുന്നുള്ളൂ എന്നതുകൊണ്ടുതന്നെ പലപ്പോഴും പരസ്പര സമ്മതത്തോടെ തുടങ്ങുന്ന BDSM സെഷനുകൾ പലപ്പോഴും വ്യവഹാരങ്ങളിൽ ചെന്നവസാനിക്കാറുണ്ട്.  

 

BDSM sex crime at secret dungeon soros right hand gets sued by playboy playmates

 

കോടതി വഴി ഈ സിവിൽ കേസ് നീക്കപ്പെട്ടിട്ട്  ഏതാണ്ട് നാലുവര്ഷത്തോളം ആയി എങ്കിലും ഈ ജൂലൈ ഏഴാം തീയതിയാണ് റൂബിന്റെ പത്നി മേരി വിവാഹമോചനത്തിനായി കോടതി വഴി നീങ്ങുന്നത്. ഒരു ഭാര്യക്ക് സഹിക്കാവുന്നതിന്റെ പരമാവധി ആയതുകൊണ്ടാണ് താൻ ഇങ്ങനെ ഒരു നടപടിയിലേക്ക് നീങ്ങിയത് എന്നാണ് മേരി മാധ്യമങ്ങളോട് പ്രതികരിച്ചത്. 

മസാച്യുസെറ്റ്സിൽ പോളറോയിഡ് കമ്പനിയിൽ അനാലിറ്റിക്കൽ ഗവേഷകനായിരുന്നു റൂബിന്റെ അച്ഛൻ. കെമിക്കൽ എഞ്ചിനീയറിംഗ് ബിരുദപഠനത്തിനു ശേഷം ലാസ്‌വേഗാസിലെ കാസിനോകളിൽ നിന്നാണ് റൂബിൻ ആദ്യമായി പണം ഇരട്ടിപ്പിക്കുന്ന സൂത്രം വിജയകരമായി പയറ്റിത്തെളിയുന്നത്. അങ്ങനെ കിട്ടിയ പണം കൊണ്ട്, ഹാർവാർഡിൽ നിന്ന് എംബിഎ നേടിയ ശേഷം എൺപതുകളുടെ തുടക്കത്തിൽ അദ്ദേഹം ശാലോമോൻ ബ്രദേഴ്സിന് വേണ്ടി ഇൻവെസ്റ്റ്മെന്റ് ബാങ്കർ ആയി പ്രവർത്തിച്ചു തുടങ്ങുന്നു. കൃത്യമായി ഊഹക്കച്ചവടം നടത്തുക, റിസ്കെടുത്ത് പണം നിക്ഷേപിക്കുക, അതിൽ നിന്ന് നേട്ടങ്ങൾ വാരിക്കൂട്ടുക എന്ന ചൂതാട്ടത്തിന്റെ തന്ത്രം തന്നെയാണ് താൻ സ്റ്റോക് എക്സ്ചേഞ്ചിലും പയറ്റിയത് എന്ന് റൂബിൻ പറയുന്നുണ്ട്. എന്തായാലും രണ്ടു വർഷം കൊണ്ട് ശലോമോൻ ബ്രദേഴ്സിന് ഏകദേശം അറുപതു കോടിയോളം രൂപയുടെ ലാഭം ട്രേഡിങിലൂടെ നേടിക്കൊടുത്ത റൂബിൻ താമസിയാതെ വാൾസ്ട്രീറ്റിൽ ഏറെ പ്രസിദ്ധിയാർജ്ജിച്ചു. പ്രശസ്തിയുടെ കൊടുമുടിയിൽ നിക്കുമ്പോഴാണ് ഫിനാൻഷ്യൽ അഡ്വൈസർ ആയിരുന്ന മേരിയെ അദ്ദേഹം വിവാഹം കഴിക്കുന്നത്. ന്യൂയോർക്കിലെ കുലീനവൃത്തങ്ങളിൽ റൂബിൻ ദമ്പതികൾക്ക് തികഞ്ഞ സല്പേരുതന്നെയാണ് ഇത്രയും കാലമായി ഉണ്ടായിരുന്നതും. 

 

BDSM sex crime at secret dungeon soros right hand gets sued by playboy playmates

സെക്സിൽ ഏർപ്പെടാം എന്ന് സമ്മതിച്ചു തന്നെയാണ് തങ്ങൾ എല്ലാവരും റൂബിന്റെ രഹസ്യ സങ്കേതത്തിൽ എത്തിയത് എന്ന് പരാതിക്കാർ സമ്മതിക്കുന്നുണ്ട് എങ്കിലും, അവിടെ വെച്ച് അരങ്ങേറിയ പ്രവൃത്തികളുടെ അക്രമ സ്വഭാവത്തിന്റെ പേരിലാണ് അവർ പരാതിയുമായി മുന്നോട്ട് നീങ്ങിയിരിക്കുന്നതും, ഇപ്പോൾ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുള്ളതും. തങ്ങളെ മയക്കുമരുന്ന് നൽകിയാണ് പല പീഡനങ്ങൾക്കും ഇരയാക്കിയത് എന്നും അവർ ആരോപിക്കുന്നുണ്ട്. രഹസ്യ ഭാഗങ്ങളിൽ വേദനിപ്പിക്കുക, ഷോക്കടിപ്പിക്കുക തുടങ്ങി പലതും റൂബിൻ ചെയ്തു എന്നാണ് അവരുടെ ആക്ഷേപം. 

 

BDSM sex crime at secret dungeon soros right hand gets sued by playboy playmates

 

എന്നാൽ, താൻ മയക്കുമരുന്ന് നൽകി എന്ന ആക്ഷേപങ്ങൾ റൂബിൻ നിഷേധിക്കുന്നുണ്ട്. BDSM എന്നാൽ എന്താണെന്ന് അറിയാതെ അല്ല പരാതിക്കാരായ യുവതികൾ തന്റെ പെന്റ് ഹൗസിലേക്ക്  വന്നത് എന്നും, ആ സെഷനുള്ള പണം മുൻ‌കൂർ കൈപ്പറ്റി വന്ന ശേഷം, ഇപ്പോൾ ഇങ്ങനെ പരാതിപ്പെടുന്നതിൽ കഴമ്പില്ല എന്നുമാണ് റൂബിന്റെ അഭിഭാഷകർ വാദിക്കുന്നത്.

ഇപ്പോൾ ഇങ്ങനെ ഒരു ലൈംഗിക ആരോപണം മാധ്യമങ്ങളിൽ ചർച്ചയായതിനു പിന്നാലെ അയാൾ ജോലി ചെയ്ത സ്ഥാപനങ്ങളിൽ നിന്നും പലരും പല വിധത്തിലുള്ള പെരുമാറ്റ ദൂഷ്യങ്ങളുടെ പേരിലും, സാമ്പത്തിക ക്രമക്കേടുകളുടെ പേരിലുമുള്ള ആരോപണങ്ങളും റൂബിനെതിരെ ഉന്നയിച്ചുകൊണ്ട് മുന്നോട്ടു വരാൻ തുടങ്ങിയിട്ടുണ്ട്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios