തകര്‍ന്ന സമ്പദ്‍വ്യവസ്ഥ തിരിച്ചുപിടിക്കാന്‍ നിക്ഷേപക ഉച്ചകോടിയില്‍ ബെല്ലി ഡാന്‍സ് നടത്തി പാക്കിസ്ഥാന്‍
ഇസ്ലാമാബാദ്: തകര്‍ന്നുകൊണ്ടിരിക്കുന്ന സമ്പദ്‍വ്യവസ്ഥ തിരിച്ചുപിടിക്കാന്‍ കടുംവെട്ടുമായി പാക്കിസ്ഥാന്‍റെ സര്‍ഹാദ് ചേമ്പര്‍ ഓഫ് കൊമേഴ്സ്. ബെല്ലി ഡാന്‍സ് ഒരുക്കിയാണ് നിക്ഷേപകരെ ആകര്‍ഷിക്കാന്‍ അസര്‍ബൈജാനില്‍ നിക്ഷേപക ഉച്ചകോടി നടത്തിയത്.
'ഖൈബർ പക്തുൺവാ ഇന്‍വെസ്റ്റ്മെന്‍റ് ഓപ്പര്‍ച്യുനിറ്റീസ് കോണ്‍ഫറന്‍സ്' എന്നാണ് ഉച്ചകോടിയ്ക്ക് പേരിട്ടിരിക്കുന്നത്. സെപ്തംബര്‍ നാല് മുതല്‍ എട്ടുവരെയായിരുന്നു ഉച്ചകോടി. പാക്കിസ്ഥാനി മാധ്യമപ്രവര്‍ത്തകയായ ഗുല്‍ ബഖുരി പുറത്തുവിട്ട വീഡിയോയില്‍ സംരംഭകര്‍ക്ക് മുമ്പില്‍ നര്‍ത്തകര്‍ ബെല്ലി ഡാന്‍സ് കളിക്കുന്ന ദൃശ്യങ്ങള്‍ വ്യക്തമാണ്.
വീഡിയോ വൈറലായതോടെ 'പാക്കിസ്ഥാന്‍റെ പുതിയ മാര്‍ഗം' എന്നാണ് ചിലര്‍ വീഡിയോയ്ക്ക് കമന്‍റ് ചെയ്തത്. സാമ്പത്ത് വ്യവസ്ഥ പിടിച്ചുനിര്‍ത്താന്‍ പാക്കിസ്ഥാന്‍റെ വിപ്ലവകരമായ നീക്കമെന്ന് ചിലര്‍ കുറിച്ചു. ബെല്ലി ഡാന്‍സ് അല്ലാതെ പാക്കിസ്ഥാന് മറ്റൊന്നും കാണിക്കാനില്ലെന്ന് ചിലര്‍ പരിഹസിച്ചു.
