Asianet News MalayalamAsianet News Malayalam

സർക്കാർ വിരുദ്ധ പ്രക്ഷോഭം കനത്തു, ജഡ്ജി നിയമ ഭേദഗതി മരവിപ്പിച്ച് നെതന്യാഹു സർക്കാർ

കോടതി വിധികളെ മറികടക്കുന്ന നിയമം നെതന്യാഹു സർക്കാർ പാസാക്കിയതിന് എതിരെ ജനം ദേശീയ പതാകയുമായി തെരുവിലിറങ്ങുകയായിരുന്നു

Benjamin Netanyahu freeze the law amendment that makes rucks in Israel jrj
Author
First Published Mar 28, 2023, 10:13 AM IST

ദില്ലി : ഇസ്രയേലിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന് കാരണമായ നിയമ ഭേദഗതി മരവിപ്പിച്ച് നെതന്യാഹു സർക്കാർ. നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം അതിശക്തമായതോടെയാണ് ഭേദഗതിയിൽ നിന്ന് പിന്നോട്ട് പോകാനുള്ള സർക്കാർ തീരുമാനം. ആഭ്യന്തര യുദ്ധം ചർച്ചകളിലൂടെ ഒഴിവാക്കാനുള്ള അവസരമുള്ളപ്പോൾ അത് വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഭേദഗതി മരവിപ്പിച്ചുകൊണ്ട് പറഞ്ഞു.

കോടതി വിധികളെ മറികടക്കുന്ന നിയമം നെതന്യാഹു സർക്കാർ പാസാക്കിയതിന് എതിരെ ജനം ദേശീയ പതാകയുമായി തെരുവിലിറങ്ങുകയായിരുന്നു. സർക്കാർ ജീവനക്കാരും സമരത്തിൽ പങ്കെടുത്തതോടെ ഓഫീസ് പ്രവർത്തനങ്ങളും നിലച്ചിരുന്നു. ഗതാഗതവും വിമാന സർവീസും തടസപ്പെട്ടിരുന്നു. ഇതോടെയാണ് പിൻമാറാനുള്ള സർക്കാർ തീരുമാനം വന്നത്.

ഇസ്രായേലിലെ തൊഴിലാളി സംഘടന നടത്തുന്ന സമരത്തിന്റെ ഭാഗമായി ഇന്നലെ ദില്ലിയിലെ ഇസ്രായേൽ എംബസി അടച്ചിരുന്നു. ജഡ്ജിമാരെ നിയമിക്കുന്ന സംവിധാനം മാറ്റാനുള്ള പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നീക്കത്തിനെതിരെയാണ് ഇസ്രായേലിലെ ഏറ്റവും വലിയ തൊഴിലാളി സംഘടന സമരം നടത്തി വരുന്നത്. 

Read More : ഇനി ചിരിയോർമ്മ, പ്രിയപ്പെട്ട ഇന്നസെന്റിന് വിടചൊല്ലി കലാകേരളം

Follow Us:
Download App:
  • android
  • ios