പസ്നി, ഖറാൻ, കലാത്, തുർബത്ത്, മസ്തുങ്, സുറാബ്, ടുംബ്, പിഷിൻ, ഝാൽ മാഗ്സി, നോഷ്കി, ചഗായ്, ക്വറ്റ തുടങ്ങിയ മേഖലകളിലാണ് പാക് സൈന്യത്തിനെതിരേ ആക്രമണമുണ്ടായതെന്ന് ബിഎൽഎ വക്താവ് ജീയാന്ദ് ബലൂച് പ്രസ്താവനയിൽ പറഞ്ഞു. പാക് സൈന്യവുമായുണ്ടായ സംഘർഷത്തിൽ 12 ബിഎൽഎ അംഗങ്ങൾ കൊല്ലപ്പെട്ടതായും ബിഎൽഎയുടെ പ്രസ്താവനയിൽ പറയുന്നു.
ഇസ്ലാമാബാദ്: ബലൂചിസ്ഥാനിൽ ഒരാഴ്ചയ്ക്കിടെ 52 പാകിസ്ഥാൻ സൈനികരെ വധിച്ചതായി ബലൂച് ലിബറേഷൻ ആർമി(ബിഎൽഎ). സെപ്റ്റംബർ ഒന്ന് മുതൽ ഏഴുവരെ നടന്ന 28 വ്യത്യസ്ത ഓപ്പറേഷനുകളിലാണ് 52 പാക് സൈനികരെ വധിച്ചതെന്നാണ് ബിഎൽഎയുടെ അവകാശവാദം. ആക്രമണങ്ങളിൽ നിരവധി പാക് സൈനികർക്ക് പരിക്കേറ്റതായും ബിഎൽഎ അവകാശപ്പെട്ടു.
പസ്നി, ഖറാൻ, കലാത്, തുർബത്ത്, മസ്തുങ്, സുറാബ്, ടുംബ്, പിഷിൻ, ഝാൽ മാഗ്സി, നോഷ്കി, ചഗായ്, ക്വറ്റ തുടങ്ങിയ മേഖലകളിലാണ് പാക് സൈന്യത്തിനെതിരേ ആക്രമണമുണ്ടായതെന്ന് ബിഎൽഎ വക്താവ് ജീയാന്ദ് ബലൂച് പ്രസ്താവനയിൽ പറഞ്ഞു. പാക് സൈന്യവുമായുണ്ടായ സംഘർഷത്തിൽ 12 ബിഎൽഎ അംഗങ്ങൾ കൊല്ലപ്പെട്ടതായും ബിഎൽഎയുടെ പ്രസ്താവനയിൽ പറയുന്നു. അതേസമയം, ബിഎൽഎയുടെ അവകാശവാദങ്ങളും പുറത്തുവിട്ട കണക്കുകളും വാർത്താ ഏജൻസികളോ മറ്റോ സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ, സെപ്റ്റംബർ ആറ്, ഏഴ് തീയതികളിലായി ഖറാൻ, വാഷുക് ജില്ലകളിൽ നടന്ന ഏറ്റുമുട്ടലിൽ 11 ബിഎൽഎ അംഗങ്ങളെ വധിച്ചതായി പാക് സൈന്യവും അവകാശപ്പെട്ടു.


