ലോസ് ആഞ്ചൽസ്: ഹോളിവുഡ് നടൻ ചാഡ്വിക് ബോസ്മൻ (43) അന്തരിച്ചു. അർബുദ ബാധയെത്തുടർന്ന് ലോസ് ആഞ്ചൽസിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. കുടലിലെ അർബുദബാധയെത്തുടർന്ന് നാല് വർ‌ഷമായി ചികിത്സയിലായിരുന്നു. 

ബ്ലാക്ക് പാന്തറിലെ നായക കഥാപാത്രത്തിലൂടെ പ്രേക്ഷക മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ ബോസ്മൻ ക്യാപ്റ്റൻ അമേരിക്ക, അവഞ്ചേഴ്സ് ഇൻഫിനിറ്റി സിനിമകളുടെയും ഭാ​ഗമായി.