അഫ്ഗാനില്‍ നിന്ന് പിന്മാറുകയാണെന്ന് യുഎസ് സൈന്യം അറിയിച്ചതിനെ തുടര്‍ന്ന് ആക്രമണ മുന്നറിയിപ്പ് നല്‍കിയികുന്നു. രാജ്യമാകെ ആക്രമണം നടത്താന്‍ താലിബാന്‍ ശ്രമിക്കുമെന്നും അഫ്ഗാന്‍ അധികൃതര്‍ പറഞ്ഞിരുന്നു.  

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ സ്‌കൂളിന് സമീപം സ്‌ഫോടനം. സംഭവത്തില്‍ 25 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരില്‍ ഏറെയും വിദ്യാര്‍ത്ഥികളാണ്. കൊല്ലപ്പെട്ടവരില്‍ വിദ്യാര്‍ത്ഥികളുണ്ടോ എന്നതില്‍ വ്യക്തതയില്ല. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ക്രുദ്ധരായ ജനം ആംബുലന്‍സുകളെയും ആരോഗ്യപ്രവര്‍ത്തകരെയും ആക്രമിച്ചു. അഫ്ഗാനില്‍ നിന്ന് പിന്മാറുകയാണെന്ന് യുഎസ് സൈന്യം അറിയിച്ചതിനെ തുടര്‍ന്ന് ആക്രമണ മുന്നറിയിപ്പ് നല്‍കിയികുന്നു. രാജ്യമാകെ ആക്രമണം നടത്താന്‍ താലിബാന്‍ ശ്രമിക്കുമെന്നും അഫ്ഗാന്‍ അധികൃതര്‍ പറഞ്ഞിരുന്നു.