അനാർക്കലി ബസാർ മേഖലയിലാണ് സ്ഫോടനമുണ്ടായതെന്ന് പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ലാഹോർ: ലാഹോറിൽ ഉണ്ടായ സ്ഫോടനത്തിൽ (Lahore Bomb Blast) മൂന്ന് പേർ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേറ്റെന്നാണ് വിവരം. ലാഹോറിലെ ലൊഹാരിയ ​ഗേറ്റ് ഏരിയയിലാണ് സ്ഫോടനമുണ്ടായത്. ഇവിടെയുള്ള അനാർക്കലി ബസാർ മേഖലയിലാണ് സ്ഫോടനമുണ്ടായതെന്ന് പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ടൈം ബോംബ് സ്ഫോടനമാണെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.