രാജിയില്ലെന്ന് ബോറിസ് ജോണ്‍സൺ ആവര്‍ത്തിച്ചു. പ്രധാനമന്ത്രിയുടേത് നാണംകെട്ട നിലപാടെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ പ്രതികരണം.

ലണ്ടന്‍: ഡൗണിം​ഗ് സ്ട്രീറ്റ് പാര്‍ട്ടിയില്‍ മാപ്പ് പറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ (Boris Johnson). ചെയ്യാന്‍ പാടില്ലാത്തത് ചെയ്തെന്നും വിഷയം കൈകാര്യം ചെയ്തതില്‍ തെറ്റുപറ്റിയെന്നും ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ പറഞ്ഞു. കൊവിഡ് ലോക്ക്ഡൗണ്‍ സമയത്ത് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നടന്ന പാര്‍ട്ടിയെപ്പറ്റിയുള്ള അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ബോറിസ് ജോണ്‍സണ്‍ ക്ഷമ പറഞ്ഞത്. ബോറിസ് ജോണ്‍സണും ഓഫീസിനും ​ഗുരുതരമായ തെറ്റുപറ്റിയെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. എന്നാല്‍ രാജിയില്ലെന്ന് ബോറിസ് ജോണ്‍സൺ ആവര്‍ത്തിച്ചു. പ്രധാനമന്ത്രിയുടേത് നാണംകെട്ട നിലപാടെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ പ്രതികരണം.