റി​യോ ഡി ​ജ​നീ​റോ: ബ്രസീലിയന്‍ ജയിലില്‍ നിന്നും ആള്‍മാറാട്ടം നടത്തി പുറത്ത് കടക്കാന്‍ ശ്രമിച്ച അധോലോക ഡോണ്‍ പിടിയില്‍. മ​ക​ളു​ടെ വേ​ഷമണിഞ്ഞ് ജ​യി​ലി​ൽ നി​ന്ന് ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച ഗു​ണ്ടാ​ത്ത​ല​വ​ൻ ക്ലോ​വി​നോ ഡ ​സി​ൽ​വ പി​ടി​യി​ൽ. മ​ക​ളു​ടെ മു​ഖം​മൂ​ടി​യും വി​ഗ്ഗും ജീ​ൻ​സും വ​സ്ത്ര​ങ്ങ​ളും ധ​രി​ച്ച് ജയില്‍ അധികൃതരെ പറ്റിച്ച് കടക്കാനായിരുന്നു ഇയാളുടെ പദ്ധതി. എ​ന്നാ​ൽ ജ​യി​ലി​ൽ നി​ന്നു ന​ട​ന്നു പു​റ​ത്തി​റ​ങ്ങി​യ​തും അ​ധി​കൃ​ത​ർ പി​ടി​കൂ​ടി. അ​യാ​ളു​ടെ മു​ഖ​ത്തെ പ​രി​ഭ്രാ​ന്തി കണ്ടപ്പോള്‍ പരിശോധിച്ചപ്പോഴാണ് ഇയാള്‍ പിടിക്കപ്പെട്ടത്. 

റി​യോ ഡി ​ജ​നീ​റോ​യി​ലെ ജ​യി​ലി​ൽ 73 വ​ർ​ഷം ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്കു​ക​യാ​ണ് ഡ ​സി​ൽ​വ. ശ​നി​യാ​ഴ്ച മ​ക​ള്‍ ജ​യി​ലി​ല്‍ ഇ​യാ​ളെ സ​ന്ദ​ര്‍​ശി​ക്കാ​ൻ എ​ത്തി​യി​രു​ന്നു. മ​ക​ളെ ജ​യി​ലി​ൽ നി​ർ​ത്തി​യ ശേ​ഷം പ്ര​ധാ​ന ക​വാ​ടം ക​ട​ന്നു മു​ന്നോ​ട്ടു​നീ​ങ്ങ​വേ ജ​യി​ൽ അ​ധി​കൃ​ത​രു​ടെ പി​ടി​വീ​ണു. ഡ ​സി​ല്‍​വ വി​ഗ്ഗും മു​ഖം​മൂ​ടി​യും വ​സ്ത്ര​ങ്ങ​ളും മാ​റ്റു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ ജ​യി​ല്‍ അ​ധി​കൃ​ത​ര്‍ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്.

പ്ര​ധാ​ന ക്രി​മി​ന​ല്‍ ഗ്രൂ​പ്പു​ക​ളി​ലൊ​ന്നാ​യ റെ​ഡ‍് ക​മാ​ന്‍റി​ലെ അം​ഗ​മാ​ണ് ഡ ​സി​ല്‍​വ. ഇ​യാ​ളെ ജെ​റി​സി​നോ ജ​യി​ലി​ൽ നി​ന്ന് അ​തി​സു​ര​ക്ഷാ ജ​യി​ലി​ലേ​ക്കു മാ​റ്റി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.