സംഭവം നടക്കുന്നതിന് വെറും ആറ് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇരുവരും വിവാഹിതരായത്. 

കൊളംബോ: ശ്രീലങ്കയില്‍ ഹണിമൂണ്‍ ആഘോഷങ്ങള്‍ക്കിടെ നവവധു മരിച്ചു. ബ്രിട്ടീഷ് സ്വദേശിയായ ഉഷേലാ പട്ടേലാണ് മരിച്ചത്. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് കരുതുന്നത്. ഹണിമൂണ്‍ ആഘോഷത്തിനായാണ് ഉഷേലാ പട്ടേലും ഭര്‍ത്താവ് ഖിലാന്‍ ചന്ദേരയും ശ്രീലങ്കയില്‍ എത്തിയത്. സംഭവം നടക്കുന്നതിന് വെറും ആറ് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇരുവരും വിവാഹിതരായത്.

താമസിച്ച ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ഉഷേലാ മരിച്ചു. യുവതിയുടെ മരണത്തില്‍ അന്വേഷണം ആരംഭിച്ചതിനാല്‍ ഭര്‍ത്താവിനെ ശ്രീലങ്കയില്‍ നിന്നും വിട്ടയച്ചിട്ടില്ല. ഉദ്യോഗസ്ഥര്‍ തന്നെ ഒരു കുറ്റവാളിയായിട്ടോ ഇരയായിട്ടോ അല്ല കാണുന്നത്. എന്നാല്‍ ഉഷേലാ ഇല്ലാതെ തനിക്ക് തിരിച്ചുപോകേണ്ടെന്നാണ് ഖിലാന്‍ ചന്ദേര പറയുന്നത്.