ലാസ് വെഗാസ്: വിവാഹ  സല്‍ക്കാരത്തിന് നൃത്തം ചെയ്യുന്ന വധു പാശ്ചാത്യ വിവാഹങ്ങളില്‍ പതിവ് കാഴ്ചയാണ്. വരനൊപ്പം നൃത്തം ചെയ്യുന്നതാണ് സാധാരണമെങ്കില്‍ അസാധാരണമായൊരു നൃത്തമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

തന്‍റെ പ്രിയപ്പെട്ട നായയുമൊത്താണ് അമേരിക്കക്കാരിയായ സാറാ കര്‍സോന്‍ ഡിവൈന്‍ വിവാഹ ദിവസം നൃത്തം ചെയ്തത്. ബോര്‍ഡര്‍ കോളീ വിഭാഗത്തില്‍പ്പെട്ട 'ഹീറോ' എന്ന് വിളിക്കുന്ന നായക്കൊപ്പമായിരുന്നു നൃത്തം. സാറാ കര്‍സോന്‍ ഡിവൈന്‍  തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ ഷെയര്‍ ചെയ്തത്. 

ലാസ് വെഗാസില്‍ കഴിഞ്ഞ ശനിയാഴ്ച നടന്ന വിവാഹ ചടങ്ങിലായിരുന്നു 'മാസ് ഡാന്‍സ്' അരങ്ങേറിയത്. ഡോഗ് ട്രെയിനറാണ് സാറ. ഏഴ് വയസ്സാണ് ഹീറോയുടെ പ്രായം. സാറ പഠിപ്പിച്ചത് അതേപോലെ കളിക്കുകായിരുന്നു ഹീറോ. ചാടിയും മറിഞ്ഞും തിരിഞ്ഞും സാറയുടെ ചുമലില്‍ കയറിയുമുള്ള ഹീറോയുടെ ഡാന്‍സിന് ഇപ്പോള്‍ ആരാധകര്‍ ഏറെയാണ്.