നേരത്തെ എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ കൊഹിനൂർ രത്നത്തിന്‍റെ അവകാശി ആരാകുമെന്നതിനെ സംബന്ധിച്ച് സംശയങ്ങള്‍ ഉയര്‍ന്നിരുന്നു.
ലണ്ടന്‍: ബ്രിട്ടീഷ് രാജ്ഞി കീരിടധാരണ ചടങ്ങില്‍ കോഹിനൂര്‍ രത്നം ധരിക്കില്ലെന്ന് സ്ഥിരീകരിച്ച് ബ്രിട്ടീഷ് രാജകുടുംബം. മെയ് ആറിന് വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നടക്കുന്ന സംയുക്ത കിരീടധാരണത്തിന് ബ്രിട്ടീഷ് രാജപത്നിയായ കാമില കോഹിനൂർ രത്നം പിടിപ്പിച്ച കിരീടം അണിയില്ല. ഇന്ത്യ വളരെക്കാലമായി തിരിച്ചുതരാന്‍ ആവശ്യപ്പെടുന്ന കോഹിനൂറിന് പകരം ക്വീൻ കൺസോർട്ട് എന്ന പദവിയില്‍ നിന്നും ക്വീനായി കിരീടധാരണം ചെയ്യുന്ന കാമിലയ്ക്ക് ക്വീൻ മേരി കിരീടമായിരിക്കും ധരിക്കുക.
കാമില പാർക്കർ ബൗൾസ് ആയിരുന്ന ബ്രിട്ടീഷ് രാജ പത്നി ചാൾസ് രാജകുമാരനുമായുള്ള രണ്ടാമത്തെ വിവാഹത്തിന് ശേഷം ഡച്ചസ് ഓഫ് കോൺവാള്‍ എന്നാണ് അറിയിപ്പെടുന്നത്. കോഹിന്നൂര്‍ ധരിക്കില്ലെങ്കിലും അന്തരിച്ച എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായി അവരുടെ കൈവശം ഉണ്ടായിരുന്ന ചില രത്നങ്ങള്‍ ക്വീൻ മേരി കിരീടത്തിൽ ചേർക്കും.
അത് കാമിലയ്ക്ക് അനുയോജ്യമായ തയ്യാറാക്കുന്നതിനായി ലണ്ടൻ ടവറിലെ പ്രദർശനത്തിൽ നിന്ന് ഈ രത്നങ്ങള്‍ നീക്കംചെയ്‌തുവെന്നാണ് ബക്കിംഗ്ഹാം പാലസ് വൃത്തങ്ങള്‍ അറിയിക്കുന്നത്. 1911-ജോർജ്ജ് അഞ്ചാമൻ രാജാവിന്‍റെ ഭാര്യയ്ക്ക് വേണ്ടി നിര്‍മ്മിച്ച് അവര്‍ ധരിച്ചതാണ് ക്വീൻ മേരി കിരീടം.
നേരത്തെ എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ കൊഹിനൂർ രത്നത്തിന്‍റെ അവകാശി ആരാകുമെന്നതിനെ സംബന്ധിച്ച് സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. കിംഗ് ചാൾസ് മൂന്നാമന്‍റെ സ്ഥാനാരോഹണത്തോടെ കാമില രാജപത്നിയാകുമ്പോൾ അത് അവര്‍ക്ക് അവകാശപ്പെട്ടതാണ് എന്നാണ് അന്ന് രാജവൃത്തങ്ങള്‍ അറിയിച്ചത്.
ലോകത്തിലെ ഏറ്റവും വലിയ കട്ട് രത്നങ്ങളില്‍ ഒന്നാണ് കോഹിനൂർ. 105.6 കാരറ്റ് വജ്രമാണ് കോഹിനൂർ.കൊല്ലൂർ ഖനിയിലാണ് വജ്രം ആദ്യമായി കണ്ടെത്തിയത്. ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയിൽ നിന്ന് ഇത് കടത്തികൊണ്ടുപോയി ബ്രിട്ടീഷ് രാജ്ഞിയായ വിക്ടോറിയയ്ക്ക് സമ്മാനിക്കുകയായിരുന്നു. 1947-ൽ ഇന്ത്യൻ സ്വാതന്ത്ര്യം നേടിയതിനുശേഷം ഇന്ത്യയും. ഇന്ത്യയുടെ ഭാഗമായ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളും കോഹിനൂർ ഉടമസ്ഥാവകാശം അവകാശപ്പെട്ട് രംഗത്തുണ്ട്.
ചാള്‍സിന് മേഗന്‍ ഡയാനയേപ്പോലെ ശ്രദ്ധ കവരുമെന്ന അസൂയ; വന്‍ വിവാദമായി ഹാരിയുടെ ആത്മകഥ
വിവാദത്തിന് തീ കൊളുത്തി ഹാരി രാജകുമാരന്റെ ആത്മകഥ; താലിബാന് പ്രതിഷേധം, ബ്രിട്ടന് ആശങ്ക
