2016 ജൂൺ 23 ന് ബ്രക്സിറ്റിനായി ബ്രിട്ടീഷ് ജനത വോട്ടു ചെയ്തതുമുതൽ തുടങ്ങിയ അനിശ്ചിതത്വും രാഷ്ട്രീയ കലഹങ്ങളും ബ്രിട്ടനിൽ തുടരുകയാണ്. 585 പേജുള്ള വിടുതൽ കരാർ, യൂറോപ്യൻ യൂണിയണിലെ 27 അംഗങ്ങൾക്കും സ്വീകാര്യം. ഒരൊറ്റ വ്യവസ്ഥമാത്രം. ബ്രിട്ടീഷ് പാർലമെന്‍റ് ഇത് അംഗീകരിക്കണം.പാസാക്കണം

ലണ്ടന്‍: ബ്രക്സിറ്റ് പ്രതിസന്ധിക്ക് പരിഹാരം തേടിയുള്ള ഇന്നലത്തെ വോട്ടെടുപ്പും പരാജയപ്പെട്ടു. ബദൽ മാർഗം തേടിയുള്ള സംവാദവും വോട്ടെടുപ്പും പാർലമെന്‍റിൽ തുടരെ പരാജയപ്പെടുന്നതിനാൽ പൊതു തെരഞ്ഞെടുപ്പെന്ന ആവശ്യവും ശക്തമാവുകയാണ്.

2016 ജൂൺ 23 ന് ബ്രക്സിറ്റിനായി ബ്രിട്ടീഷ് ജനത വോട്ടു ചെയ്തതുമുതൽ തുടങ്ങിയ അനിശ്ചിതത്വും രാഷ്ട്രീയ കലഹങ്ങളും ബ്രിട്ടനിൽ തുടരുകയാണ്. 585 പേജുള്ള വിടുതൽ കരാർ, യൂറോപ്യൻ യൂണിയണിലെ 27 അംഗങ്ങൾക്കും സ്വീകാര്യം. ഒരൊറ്റ വ്യവസ്ഥമാത്രം. ബ്രിട്ടീഷ് പാർലമെന്‍റ് ഇത് അംഗീകരിക്കണം.പാസാക്കണം. പ്രധാനമന്ത്രി തെരേസ മെ ശ്രമിച്ചതും ചിട്ടയും ക്രമവുമുള്ള ഈ ബ്രക്സിറ്റ് നടപ്പാക്കാനാണ്.

പക്ഷേ, നീക്കം, പാർലമെന്‍റ് പല കുറി വോട്ടിനിട്ട് പരാജയപ്പെടുത്തി. തെരേസ മേയെക്കൊണ്ട് തിരിത്തിച്ചു. അവസാനം ഇന്നലെ അവതരിപ്പിച്ച ബദൽ ബ്രക്സിറ്റ് നിർദേശങ്ങളും പാർലമെന്‍റ് തള്ളി. ബ്രക്സിറ്റിന് ശേഷം ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ബന്ധം എങ്ങനെയാകണം എന്നതിലാണ് തർക്കം. നാല് ബദൽ നിർദേശങ്ങളിലായിരുന്നു വോട്ടെടുപ്പ്.

ഏകീകൃത തീരുവ ക്രമം പാലിച്ച് ബ്രിട്ടൻ യൂറോപ്യൻ കസ്റ്റംസ് യൂണിയണിൽ തുടരുക എന്ന നിർദേശം പാർലമെന്‍റ് തള്ളി. യൂറോപ്യൻ യൂണിയന്‍റെ ഏക വിപണി നിയമങ്ങൾ പാലിക്കുണമെന്ന വ്യവസ്ഥയും പാർലമെന്‍റ് അംഗീകരിച്ചില്ല. കാര്യങ്ങൾ ഇപ്രകാരം പോവുകയാണെങ്കിൽ കരാറില്ലാതെ ഏപ്രിൽ 12ന് ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് വേർപിരിയും. അതിനിടെ കരാർ പാർലമെന്‍റ് പാസാക്കിയാൽ, യൂറോപ്യൻ യൂണിയൻ നീട്ടി നൽകിയ മേയ് 22നാകും വേർപിരിയൽ.