ഗ്യാസ് മാസ്ക് ധരിച്ചെത്തിയ ആൾ ബോംബെറിഞ്ഞ ശേഷം വെടിയുതിർക്കുകയായിരുന്നു. ഇയാൾക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്

ന്യൂയോർക്: ന്യൂയോർക് നഗരത്തിൽ ആക്രമണം. 13 പേർക്ക് പരിക്കേറ്റു. ഗ്യാസ് മാസ്ക് ധരിച്ചെത്തിയ ആൾ ബോംബെറിഞ്ഞ ശേഷം വെടിയുതിർക്കുകയായിരുന്നു. ഇയാൾക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ന്യൂയോർക് സമയം രാവിലെ എട്ടരയോടെയാണ് ആക്രമണം നടന്നത്. 

Scroll to load tweet…
സൺസെറ്റ് പാർക്കിനടുത്ത് 36 സ്ട്രീറ്റ് സ്റ്റേഷനിലായിരുന്നു ആക്രമണം. പരിക്കേറ്റവരുടെ ആരോഗ്യനില സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. സംഭവത്തെ തുടർന്ന് ഇവിടെ സിറ്റി ട്രെയിൻ സർവീസുകൾ തടസപ്പെട്ടിട്ടുണ്ട്.
Scroll to load tweet…
Scroll to load tweet…