കള്ളനാണെന്നെങ്കിലും ഓര്‍ക്കണ്ടേ, ഉറങ്ങാനും സമ്മതിക്കൂല്ല! വീട്ടുകാര്‍ ഉണര്‍ന്നത് കൂര്‍ക്കം വലി കേട്ട്!
ബീജിങ്: കക്കാൻ കയറിയ വീട്ടിൽ പലതരം പണിയൊപ്പിക്കുന്ന കള്ളൻമാരുടെ കഥകൾ നമ്മൾ കണ്ടിട്ടുണ്ട്. അത്തരമൊരു രസകരമായ സംഭവമാണ് മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു മോഷ്ടാവ് കവർച്ചശ്രമത്തിനിടെ കൂര്‍ക്കം വലിച്ച് കിടന്നുറങ്ങിയതാണ് സംഭവം. കള്ളനെ കുടുക്കിയതാകട്ടെ വീട്ടുകാരെ പോലും ഉണര്‍ത്തിയ കൂര്‍ക്കം വലിയും. ചൈനയിലെ യുനാൻ പ്രവിശ്യയിലാണ് സംഭവം.
യാങ് എന്ന പേരിൽ അറിയിപ്പെടുന്ന കള്ളൻ മോഷ്ടിക്കാനായി ഒരു വീട്ടിൽ കയറി. രാത്രി ഏറെ വൈകിയാണ് അയാളെത്തിയത്. ഇടയ്ക്ക് താമസക്കാരുടെ ശബ്ദം കേട്ട് മോഷണം നടത്തുന്നത് ഇത്തിരി കൂടി കഴിഞ്ഞ് മിതിയെന്ന് കരുതി. താമസക്കാര്‍ ഉറങ്ങുന്നവരെ ഒളിക്കാൻ ഒരു ഒഴിഞ്ഞ മുറിയും അവൻ കണ്ടെത്തി.
എന്നാൽ ങാങ്ങിന്റെ പദ്ധതികൾക്കെല്ലാം അപ്രതീക്ഷിത വഴിത്തിരിവാണ് ഉണ്ടായത്. ഒരു സിഗരറ്റ് കത്തിച്ച് അങ്ങനെ ഇരുന്ന യാങ് അറിയാതെ ഉറങ്ങി. യാങ്ങിന്റെ ഉച്ചത്തിലുള്ള കൂര്‍ക്കം വലി കേട്ടാണ് മിസ് ടാംഗ് ഉറക്കത്തിൽ നിന്ന് എഴുന്നേറ്റത്. ആദ്യം അടുത്ത വീട്ടിൽ നിന്നാണ് കൂര്‍ക്കം വലി കേൾക്കുന്നതെന്ന് ഇവര്‍ കരുതി. എന്നാൽ കുട്ടിയുടെ പാൽകുപ്പി കഴുകാൻ പുറത്തിറങ്ങിയപ്പോൾ, അധികം ദൂരെ നിന്നല്ല, ശബ്ദം കേൾക്കുന്നതെന്ന് അവൾ തിരിച്ചറിഞ്ഞു. ഒടുവിൽ സ്വന്തം വീടിനുള്ളിൽ നിന്നാണ് ശബ്ദങ്ങൾ പുറപ്പെടുന്നതെന്ന് കണ്ടെത്തുകയും ചെയ്തു.
രാത്രി നിർത്തിയിട്ട ജെസിബി രാവിലെ കാണാനില്ല; വാഹനം വാളയാർ ടോൾ കടക്കുന്ന ദൃശ്യങ്ങൾ പുറത്ത്, അന്വേഷണം
അങ്ങനെ അന്വേഷിച്ചെത്തിയത് തന്റെ മുറിയുടെ അടുത്ത് ആളില്ലാത്ത മുറിയിലാണ്. നോക്കുമ്പോൾ വലിയ ശബ്ദത്തിൽ കൂര്‍ക്കം വലിച്ച് ഉറങ്ങുകയാണ് യാങ്ങ്. വൈകാതെ വാതിലടിച്ച അവര്‍ കുടുംബത്തെയും പൊലീസിനെയും അറിയിച്ചു. താമസിയാതെ എത്തിയ പൊലീസ് ഉറക്കമുണര്‍ത്തി കള്ളനെ കൊണ്ടുപോയി. യാങ് നേരത്തെയും മോഷണക്കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. 2022-ൽ സമാനമായ കുറ്റകൃത്യത്തിന് തടവിലാക്കപ്പെട്ട യാങ് സെപ്റ്റംബറിൽ പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെ വീണ്ടും മോഷണ വഴിയിലേക്ക് മടങ്ങുകയായിരുന്നു. കള്ളനാണെന്നെങ്കിലും ഓര്‍ക്കണ്ടേ, ഉറങ്ങാനും സമ്മതിക്കൂല്ല.. ഇങ്ങനെയും കള്ളന്മാരുണ്ടോ തുടങ്ങിയ കമന്റുകളാണ് സോഷ്യൽ മീഡിയയിൽ കള്ളന്റെ ഉറക്കത്തെ കുറിച്ചുള്ള രസകരമായ പ്രതികരണങ്ങൾ.
