വാഹനം തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് സംശയിക്കുന്നത്. 

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് വിയ്യക്കുർശ്ശിയിൽ നിർത്തിയിട്ട ജെസിബി മോഷണം പോയി. തെങ്കര സ്വദേശി അബുവിൻ്റെ ഉടമസ്‌ഥതയിലുള്ള ജെസിബിയാണ് മോഷണം പോയത്. ജെസിബി പുലർച്ചെ വാളയാർ ടോൾ കടക്കുന്ന ദൃശ്യങ്ങൾ ലഭിച്ചു. പ്രത്യേക സംഘം രൂപീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. രാത്രി നിർത്തിയിട്ട വാഹനം രാവിലെ നോക്കുമ്പോൾ കാണാനുണ്ടായിരുന്നില്ല. ഉടൻ തന്നെ പൊലീസിൽ പരാതി നൽകി. ഉടമയും സുഹൃത്തുക്കളും പല വഴിക്ക് അന്വേഷണം നടത്തുന്നതിനിടെയാണ് വാളയാർ ടോൾ കടക്കുന്ന ദൃശ്യം ലഭിച്ചത്. ഇതോടെ വാഹനം തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് സംശയിക്കുന്നത്. 

Add Asianetnews as a Preferred SourcegooglePreferred