Asianet News MalayalamAsianet News Malayalam

അവശ്യസേവന മേഖലയിലെ പ്രവര്‍ത്തകര്‍ക്ക് വന്‍ ശമ്പള വര്‍ധനവുമായി കാനഡ സര്‍ക്കാര്‍

ആരോഗ്യ മേഖല അടക്കമുള്ള അവശ്യ സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ശമ്പള വര്‍ധനവിനായി 3 ബില്യണ്‍ ഡോളര്‍ ചെലവിടാനാണ് തീരുമാനം.  ഒരുലക്ഷത്തിലേറെ തുകയാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഒരുമാസം പ്രതീക്ഷിക്കുന്ന ശമ്പള വര്‍ധന. 

Canada is hiking wages for essential workers across the country
Author
Toronto, First Published May 9, 2020, 4:54 PM IST

ടൊറന്‍റോ: അവശ്യ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ശമ്പള വര്‍ധനവുമായി കാനഡ.  കൊവിഡ് 19 മഹാമാരിക്കെതിരായ സേവനം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അസുഖം ബാധിക്കുന്ന സ്ഥിതി വ്യാപകമായ സാഹചര്യത്തിലാണ് തീരുമാനം. ആരോഗ്യമടക്കം അപകടത്തിലാക്കിയാണ് കുറഞ്ഞ തുകയ്ക്ക് നിങ്ങള്‍ രാജ്യത്തിനായി സേവനം ചെയ്യുന്നത്. അതുകൊണ്ട് തന്നെ ശമ്പള വര്‍ധനയ്ക്ക് നിങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്ന് കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. 

ആരോഗ്യ മേഖല അടക്കമുള്ള അവശ്യ സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ശമ്പള വര്‍ധനവിനായി 3 ബില്യണ്‍ ഡോളര്‍ ചെലവിടാനാണ് തീരുമാനം.  ഒരുലക്ഷത്തിലേറെ തുകയാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഒരുമാസം പ്രതീക്ഷിക്കുന്ന ശമ്പള വര്‍ധന. സാമ്പത്തികമായി സഹായം ആവശ്യമുള്ള നിരവധിപ്പേര്‍ അവശ്യ സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സമൂഹത്തിന് അവരുടെ സേവനം ഏറെ അത്യാവശ്യമുള്ളതാണെന്നും ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. ആരോഗ്യമേഖലയിലെ ആള്‍ക്ഷാമത്തെക്കുറിച്ച് നിരവധി സംഘടനകള്‍ ഇതിനോടകം പരാതിപ്പെട്ടിട്ടുണ്ട്. 

കാനഡയുടെ ആരോഗ്യമേഖലലയില്‍ പ്രവര്‍ത്തിക്കുന്നത് 60000ത്തോളം ആളുകളാണെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചുവപ്പുനാടകളില്‍ കുടുങ്ങാതെ ശമ്പള വര്‍ധനവ് അവശ്യമേഖലലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്‍കുമെന്നാണ് ട്രൂഡോ വിശദമാക്കുന്നത്. മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആരോഗ്യ മേഖലയിലുള്ളവര്‍ക്ക് ഭയവും ആശങ്കയുമുണ്ട്. സഹപ്രവര്‍ത്തകര്‍ അസുഖം ബാധിച്ച് മരിക്കുന്നത് അവരെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. പ്രഖ്യാപനങ്ങളല്ല നടപടികളാണ് അവര്‍ക്ക് വേണ്ടതെന്നും മനസിലാക്കുന്നുവെന്നും ആരോഗ്യ മേഖലയിലെ സംഘടനകള്‍ അടുത്തിടെ പ്രതികരിച്ചിരുന്നു. 

ഇതിന് പിന്നാലെയാണ് ശമ്പള വര്‍ധനവിന് കാനഡ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തില്‍ അവശ്യ സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പൂക്കളും കയ്യടികളും പ്രശംസാവചനങ്ങളുമല്ല അത്യാവശ്യമെന്ന് വ്യക്തമാക്കുന്ന കാനഡ സര്‍ക്കാരിന്‍റെ നടപടിയ്ക്ക് ആഗോളതലത്തില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

Follow Us:
Download App:
  • android
  • ios