Asianet News MalayalamAsianet News Malayalam

1600 ത്തോളം പേരുടെ സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തി സംപ്രേഷണം ചെയ്തു;30 ഹോട്ടലുകള്‍ക്കെതിരെ കേസ്

30 ഹോട്ടലുകളിലെ 42 മുറികളിലാണ് ഒളികാമറകള്‍ വച്ച് സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തിയത്. 

case against 30 hotels for capturing peoples personal moments
Author
Seoul, First Published Mar 22, 2019, 10:08 AM IST

സോള്‍: പതിനാറായിരത്തോളം പേരുടെ സ്വകാര്യ നിമിഷങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തിയ30 ഹോട്ടലുകള്‍ക്കെതിരെ കേസെടുത്തു. ദക്ഷിണകൊറിയയിലാണ് സംഭവം. ഒളികാമറിയല്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ തത്സമയം ഇന്‍റര്‍നെറ്റിലൂടെ സംപ്രേഷണം ചെയ്യുകയായിരുന്നു ഹോട്ടലുകള്‍. ഡിജിറ്റല്‍ ടി വി, ബോക്സുകള്‍, ഹെയര്‍ഡ്രൈറുകള്‍ തുടങ്ങിയവയിലാണ് രഹസ്യകാമറകള്‍ ഘടപ്പിച്ചത്.  

പണം അടച്ചവര്‍ക്കാണ് സ്വകാര്യ നിമിഷങ്ങള്‍ ഇന്‍റര്‍നെറ്റിലൂടെ കാണാന്‍  കഴിഞ്ഞത്.  30 ഹോട്ടലുകളിലെ 42 മുറികളിലാണ് ഒളികാമറകള്‍ വച്ച് സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തിയത്. രണ്ടുപേരെ സംഭവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു.


 

Follow Us:
Download App:
  • android
  • ios