ഉറക്കത്തില്‍ ഫോണില്‍ കൈതട്ടി അറിയാതെ ഓര്‍ഡര്‍ ആയതാണോ എന്ന് ആദ്യം സംശയിച്ചെങ്കിലും മകളാണ് ഓര്‍ഡര്‍ ചെയ്തെന്ന് പിന്നീട് മനസ്സിലാകുകയായിരുന്നു.
സാന്‍ ഡിയാഗോ: ഗെയിം കളിക്കാന്‍ ഫോണ്‍ കൊടുത്ത അമ്മയ്ക്ക് തലവേദനയായി മകളുടെ ഓണ്‍ലൈന്‍ ഷോപ്പിങ്. ഗെയിം കളിക്കുന്നതിന് പകരം ആറുവയസ്സുകാരിയായ മകള്‍ അബദ്ധത്തില്‍ കയറിയത് ഇ-കൊമേഴ്സ് ഭീമന്‍ ആമസോണിന്‍റെ ഓണ്‍ലൈന്‍ ഷോപ്പിങ് ആപ്ലിക്കേഷനില്‍. മകള്‍ ഓര്‍ഡര്‍ ചെയ്തത് വീട്ടിലെത്തിയപ്പോഴാണ് 'കളി കാര്യമാ'യ വിവരം അമ്മയറിഞ്ഞത്.
മകളുടെ കുസൃതി വീട്ടിലെ ജോലിക്കിടെ തടസ്സമായപ്പോള്‍ ഗെയിം കളിക്കാനായി മകള്‍ക്ക് ഫോണ്‍ നല്‍കുകയായിരുന്നു യുവതി. എന്നാല്‍ ഗെയിമിന് പകരം ആമസോണില്‍ കയറിയ മകള്‍ ഓര്‍ഡര്‍ ചെയ്തത് 23,445 രൂപ വില വരുന്ന സോഫയാണ്. ഓര്‍ഡര്‍ ഷിപ്പിങ് ചെയ്തു എന്ന സന്ദേശം ലഭിച്ചപ്പോഴാണ് യുവതി ഫോണ്‍ പരിശോധിച്ചത്.
ഉറക്കത്തില്‍ ഫോണില്‍ കൈതട്ടി അറിയാതെ ഓര്‍ഡര്‍ ആയതാണോ എന്ന് ആദ്യം സംശയിച്ചെങ്കിലും മകളാണ് ഓര്‍ഡര്‍ ചെയ്തെന്ന് പിന്നീട് മനസ്സിലാകുകയായിരുന്നു. സോഫ വീട്ടില്‍ എത്തിയപ്പോള്‍ റീഫണ്ടിനായി ശ്രമിച്ചെങ്കിലും ഷിപ്പിങ് ചാര്‍ജും റീസ്റ്റോക്ക് ഫീസും ഉള്‍പ്പെടെ നല്ലൊരു തുക നഷ്ടപരിഹാരമായി കമ്പനിക്ക് മടക്കി നല്‍കേണ്ടി വരും എന്നായിരുന്നു യുവതിക്ക് ലഭിച്ച മറുപടി.
തുടര്‍ന്ന് മറ്റൊരു വഴിയും കാണാതെ സോഫ വില്‍ക്കാന്‍ യുവതി തീരുമാനിക്കുകയായിരുന്നു. മകള്‍ അറിയാതെ ഓര്‍ഡര്‍ ചെയ്ത സോഫ വില്‍പ്പനയ്ക്ക് എന്ന് ഫേസ്ബുക്കില്‍ പോസ്റ്റും ചെയ്തു.

