Asianet News MalayalamAsianet News Malayalam

കോ​വി​ഡ്-19 വ്യാപനം: ചൈനയെ അ​തി​രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ജ​ർ​മ​നി

നേ​ര​ത്തെ, അ​മേ​രി​ക്ക​യും ഫ്രാ​ൻ​സും ചൈ​ന​യെ വി​മ​ർ​ശി​ച്ചു രം​ഗ​ത്തെ​ത്തി​യി​രു​ന്നു. വൈ​റ​സി​നു പി​ന്നി​ൽ ചൈ​ന​യാ​ണെ​ന്നും വു​ഹാ​നി​ലെ ലാ​ബി​ൽ​നി​ന്ന് പു​റ​ത്താ​യ​താ​ണ് വൈ​റ​സ് എ​ന്നു​മാ​യി​രു​ന്നു പ്ര​ധാ​ന ആ​രോ​പ​ണ​ങ്ങ​ൾ.

China Germany war of words after newspaper scorched Xi over coronavirus
Author
Berlin, First Published Apr 21, 2020, 9:42 AM IST

ബെ​ർ​ലി​ൻ: ലോ​ക​ത്തെ​യാ​കെ ഞെ​ട്ടി​ച്ച കോ​വി​ഡ്-19 വൈ​റ​സി​ന്‍റെ വ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​മേ​രി​ക്ക​യ്ക്കു പി​ന്നാ​ലെ ചൈ​ന​യെ അ​തി​രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ജ​ർ​മ​നി​യും.​ കോ​വി​ഡി​ന്‍റെ ഉ​ത്ഭ​വം എ​വി​ടെ​യാ​ണ് എ​ന്ന​തു സം​ബ​ന്ധി​ച്ച് ചൈ​ന മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ തു​റ​ന്ന സ​മീ​പ​നം ആ​വ​ശ്യ​മാ​ണെ​ന്നും ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ആം​ഗ​ല മെ​ർ​ക്ക​ൽ പ​റ​ഞ്ഞു. 

വൈ​റ​സ് വ്യാ​പി​ച്ചു തു​ട​ങ്ങി​യ ആ​ദ്യ ദി​വ​സ​ങ്ങ​ളി​ലെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്ക​ണമെന്നും അവർ ആവശ്യപ്പെട്ടു. മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി പ​റ​യ​വേ​യാ​ണ് മെ​ർ​ക്ക​ലും ചൈ​ന​യ്ക്കു നേ​രെ തി​രി​ഞ്ഞ​ത്. 

നേ​ര​ത്തെ, അ​മേ​രി​ക്ക​യും ഫ്രാ​ൻ​സും ചൈ​ന​യെ വി​മ​ർ​ശി​ച്ചു രം​ഗ​ത്തെ​ത്തി​യി​രു​ന്നു. വൈ​റ​സി​നു പി​ന്നി​ൽ ചൈ​ന​യാ​ണെ​ന്നും വു​ഹാ​നി​ലെ ലാ​ബി​ൽ​നി​ന്ന് പു​റ​ത്താ​യ​താ​ണ് വൈ​റ​സ് എ​ന്നു​മാ​യി​രു​ന്നു പ്ര​ധാ​ന ആ​രോ​പ​ണ​ങ്ങ​ൾ.

ചൈനയില്‍ കൊറോണവൈറസ് ഉത്ഭവിച്ചത് എങ്ങനെയാണെന്ന് കണ്ടെത്താന്‍ സംഘത്തെ അയക്കുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. വൈറ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുമായുള്ള പതിവ് കൂടിക്കാഴ്ചയിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞു. ചൈനയുമായി ഞങ്ങള്‍ ഇക്കാര്യം സംസാരിച്ചു. അവിടെ പോകുന്നതിനെക്കുറിച്ചും സംസാരിച്ചു. ചൈനയില്‍ പോകണം. എന്താണ് അവിടെ നടക്കുന്നത് എന്നറിയണം. അവര്‍ ഞങ്ങളെ ക്ഷണിച്ചിട്ടൊന്നുമില്ല-ട്രംപ് പറഞ്ഞു. 

കഴിഞ്ഞ ദിവസവും ട്രംപ് ചൈനക്കെതിരെ രംഗത്തെത്തിയിരുന്നു. കൊവിഡ് വ്യാപനം ചൈന അറിഞ്ഞുകൊണ്ട് സംഭവിച്ചതാണെങ്കില്‍ തിരിച്ചടി നേരിടുമെന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ തന്നെ ട്രംപ് ചൈനക്കെതിരെ രംഗത്തെത്തിയിരുന്നു. വുഹാനിലെ വൈറോളജി ലാബില്‍ നിന്നാണ് കൊറോണ വൈറസ് പുറത്തെത്തിയതെന്ന് ചില മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത്തരം വാദത്തെ ചൈന തള്ളി. ചൈന പുറത്തുവിട്ട മരണക്കണക്കുകളിലും ട്രംപ് സംശയം പ്രകടിപ്പിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios