ചിലരെ കസ്റ്റഡിയിലെടുക്കുകയും മറ്റ് ചിലരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ അശ്രദ്ധയാണ് രോഗ വ്യാപനം ഉണ്ടാകാന്‍ കാരണമെന്നാണ് അധികൃതരുടെ നിലപാട്. 

ബിയജിംഗ്: രാജ്യത്ത് അടുത്തിടെ കൊവിഡിന്‍റെ ഡെൽറ്റ വകഭേദം വ്യാപിച്ചതിന് 47 ഉദ്യോഗസ്ഥർക്കെതിരെ ചൈന നടപടിയെടുത്തതായി റിപ്പോർട്ട്. പ്രാദേശിക ഭരണകൂടത്തിന്‍റെ തലവന്മാരും ആരോഗ്യ വകുപ്പിൽ ജോലി ചെയ്യുന്നവരും വിമാനത്താവള ജീവനക്കാരും നടപടി നേരിട്ടവരിൽ ഉണ്ടെന്നാണ് വിവരം. 

ചിലരെ കസ്റ്റഡിയിലെടുക്കുകയും മറ്റ് ചിലരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ അശ്രദ്ധയാണ് രോഗ വ്യാപനം ഉണ്ടാകാന്‍ കാരണമെന്നാണ് അധികൃതരുടെ നിലപാട്. അതേ സമയം ചൈനയില്‍ ഒരിടവേളയ്ക്ക് ശേഷം കൊവിഡ് വീണ്ടും പിടിമുറുക്കിയതിനെ തുടർന്ന് നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്. 

രാജ്യതലസ്ഥാനമായ ബീജിംഗിൽ കടുത്ത യാത്രാ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. രോഗസാദ്ധ്യത കൂടുതലുളള മേഖലയിലെ ജനങ്ങൾക്ക് ട്രെയൻ, ഫ്‌ളൈറ്റ് ടിക്കറ്റുകൾ നൽകില്ല. ഹെൽത്ത് കോഡ് വഴിയാണ് യാത്രകൾ ക്രമീകരിക്കുന്നത്. രോഗവ്യാപനം കൂടുതലുളള മേഖലയിൽ മഞ്ഞ കോഡും കുറവുളള മേഖലയിൽ പച്ച കോഡും നല്‍കി. 

ഇതിൽ പച്ച കോഡുളള ആളുകൾക്ക് മാത്രമാണ് യാത്രാനുമതി. 15 സിറ്റികൾ വഴിയുള്ള വിമാന യാത്രകൾ നിരോധിച്ചതായും ഹോട്ട് സ്‌പോട്ടുകളായ 15 നഗരങ്ങളിൽ വിമാനങ്ങൾക്ക് പൂർണമായും വിലക്കേർപ്പെടുത്തിയതായി ബീജിംഗ് അന്താരാഷ്ട്ര വിമാനത്താവള അധികൃതർ അറിയിച്ചു.