വാ​ഷിം​ഗ്ട​ൺ : ഡെ​മോ​ക്രാ​റ്റി​ക് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ജോ ​ബൈ​ഡ​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബൈ​ഡ​ൻ വി​ജ​യി​ച്ചാ​ൽ അ​മേ​രി​ക്ക​യു​ടെ നി​യ​ന്ത്ര​ണം പൂ​ർ​ണ​മാ​യും ചൈ​ന​യു​ടെ കൈ​ക​ളി​ൽ എ​ത്തു​മെ​ന്ന് ട്രം​പ് വിമര്‍ശിച്ചു.

ബൈ​ഡ​ൻ ഇ​തു​വ​രെ ചൈ​ന​യെ വി​മ​ർ​ശി​ച്ച് ഒ​രു പ​രാ​മ​ർ​ശം പോ​ലും ന​ട​ത്തി​യി​ട്ടി​ല്ല. ഇ​നി ന​ട​ത്തു​മെ​ന്നും തോ​ന്നു​ന്നി​ല്ല. ബൈ​ഡ​ന്‍ വി​ജ​യി​ക്ക​ണ​മെ​ന്ന് ചൈ​ന വ​ള​രെ​യ​ധി​കം ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ട്. ഇ​ത് സം​ബ​ന്ധി​ച്ച് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ റി​പ്പോ​ര്‍​ട്ടു​ണ്ടെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

2020 കൌണ്‍സില്‍ ഫോര്‍ നാഷണല്‍ പാര്‍ട്ടി യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഡൊണാല്‍ഡ് ട്രംപ്. ഡമോക്രാറ്റിക്ക് പാര്‍ട്ടിയുടെ ദാര്‍ഷ്ട്യവും വിദ്വേഷവും ഇത്തവണ തിരസ്കരിക്കപ്പെടണം. നമ്മുടെ ജീവിതകാലത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നത്. അമേരിക്കയെ താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുന്ന ഒരു പാര്‍ട്ടിക്ക് രാജ്യത്തെ നയിക്കാന്‍ സാധിക്കില്ല. എന്നാല്‍ ബെഡന്‍റെ കഴിഞ്ഞ ദിവസത്തെ പ്രസംഗത്തിലെ പ്രധാന കാര്യം അദ്ദേഹം ക്രമസമാധാനത്തെക്കുറിച്ച് പറഞ്ഞില്ല. ഡെമോക്രാറ്റുകള്‍ ഭരിക്കുന്ന നഗരങ്ങളില്‍ തീര്‍ത്തും നിയന്ത്രണം നഷ്ടപ്പെട്ടത് സംബന്ധിച്ച അദ്ദേഹം ഒന്നും പറഞ്ഞില്ല. ട്രംപ് കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം അവസാനിച്ച ഡെമോക്രാറ്റിക് ദേശീയ കണ്‍വെന്‍ഷനില്‍ ജോ ​ബൈ​ഡ​ന്‍ ഔദ്യോഗികമായി പ്രസിഡന്‍റ് ട്രംപിനെതിരായ അടുത്ത പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനുള്ള ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇത്തവണ കൊവിഡ് പ്രതിസന്ധി കാരണം വെര്‍ച്വലായാണ് ഡെമോക്രാറ്റിക് ദേശീയ കണ്‍വെന്‍ഷന്‍ നടന്നത്. നവംബര്‍ 3നാണ് അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കുന്നത്.