ജറുസലേം: ഇസ്രായേലിലെ ചൈനീസ് അംബാസഡര്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍. അംബാസഡര്‍ ദു വെയ് ആണ് ഹെര്‍സ്ലിയയിലെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് ഇസ്രായേല്‍ ഔദ്യോഗികമായി അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. എന്നാല്‍, അംബാസഡറുടെ മരണം ചൈനീസ് എംബസി സ്ഥിരീകരിച്ചിട്ടില്ല. 58 കാരനായ അംബാസഡര്‍ ഫെബ്രുവരിയിലാണ് ചാര്‍ജ് ഏറ്റെടുത്തത്. നേരത്തെ ഉക്രെയിനിലെ അംബാസഡറായിരുന്നു ദു വെയ്.  ഇദ്ദേഹത്തിന്റെ കുടുംബം ചൈനയിലാണ്.