Asianet News MalayalamAsianet News Malayalam

പാകിസ്ഥാനില്‍ മദ്യം നിര്‍മ്മിക്കാനുള്ള ലൈസന്‍സ് നേടി ചൈനീസ് മദ്യനിര്‍മ്മാതാക്കള്‍

ബലൂചിസ്ഥാനിലെ എക്സൈസ്, ടാക്സേഷന്‍ ആന്‍റ് ആന്‍റി നാര്‍ക്കോട്ടിക്ക് ഡിപ്പാര്‍ട്ട്മെന്‍റ് ബാലൂചിസ്ഥാനാണ് ഈ ലൈസന്‍സ് നല്‍കിയത്. 

Chinese liquor company gets licence in Pakistan
Author
Islamabad, First Published Mar 29, 2021, 6:17 PM IST

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ മദ്യ നിര്‍മ്മാണത്തിനുള്ള ലൈസന്‍സ് നേടി ചൈനീസ് കമ്പനി. ചൈനീസ് കമ്പനിയായ ഹൂയി കോയിസ്റ്റല്‍ ബ്രൂബെറി ആന്‍റ് ഡിസ്ലറി ലിമിറ്റഡ് ആണ് ബലൂചിസ്ഥാന്‍ അഡ്രസിലാണ് ഈ കമ്പനി പാകിസ്ഥാനിലെ ആസ്ഥാനം കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ റജിസ്ട്രര്‍ ചെയ്തത് എന്നാണ് പറയുന്നത്.

ബലൂചിസ്ഥാനിലെ എക്സൈസ്, ടാക്സേഷന്‍ ആന്‍റ് ആന്‍റി നാര്‍ക്കോട്ടിക്ക് ഡിപ്പാര്‍ട്ട്മെന്‍റ് ബാലൂചിസ്ഥാനാണ് ഈ ലൈസന്‍സ് നല്‍കിയത്. ബലൂചിസ്ഥാനിലെ ഒരു പ്രദേശിക കമ്പനിയുമായി സഹകരിച്ചാണ് ഇവരുടെ ബിസിനസ് എന്നാണ് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചൈനയിലെ ഏറ്റവും പ്രധാനപ്പെട്ട മദ്യനിര്‍മ്മാതാക്കളാണ്  ഹൂയി കോയിസ്റ്റല്‍ ബ്രൂബെറി. പാകിസ്ഥാനില്‍ മദ്യനിര്‍മ്മാണ പ്ലാന്‍റ് സ്ഥാപിക്കുന്ന ആദ്യത്തെ ചൈനീസ് കമ്പനിയാണ് ഹൂയി കോയിസ്റ്റല്‍ ബ്രൂബെറി. 

Follow Us:
Download App:
  • android
  • ios