ദീര്‍ഘകാലമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതായിരുന്നു ബ്രന്‍ഡന്‍ ടെറന്റിന്‍റെ ഭീകരാക്രമണം എന്നാണ് ന്യുസീലാന്‍റ് സുരക്ഷ വൃത്തങ്ങള്‍ തന്നെ പറയുന്നത്

ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസിലന്‍ഡ് ക്രൈസ്റ്റ് ചര്‍ച്ചിലെ മുസ്ലീംപള്ളിയില്‍ ഭീകരാക്രമണം നടത്തിയ ഭീകരന്‍ പ്രതിനിധികരിക്കുന്ന തീവ്രവാദ ആശയം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭീകരന്‍ ബ്രെന്‍ഡന്‍ ടെറന്‍റ് നടത്തിയ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 49 പേരാണ് കൊല്ലപ്പെട്ടത്. പ്രാര്‍ത്ഥനയ്‌ക്കെത്തിയവരെ വെടിവെച്ചുകൊല്ലുന്നത് ലൈവായി ബ്രെന്‍ഡന്‍ എന്ന 28കാരന്‍ ഫേസ്ബുക്കില്‍ സംപ്രേഷണം ചെയ്തു. 

ദീര്‍ഘകാലമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതായിരുന്നു ബ്രന്‍ഡന്‍ ടെറന്‍റിന്‍റെ ഭീകരാക്രമണം എന്നാണ് ന്യുസീലാന്‍റ് സുരക്ഷ വൃത്തങ്ങള്‍ തന്നെ പറയുന്നത്. മുസ്ലീം പള്ളിയില്‍ ആക്രമണം നടത്തുന്നതിന് മുമ്പ് ഇയാള്‍ 87 പേജുള്ള ഒരു കുറിപ്പ് ഇയാള്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. കൂട്ടക്കൊലയ്ക്ക് മിനുട്ടുകള്‍ മാത്രം മുമ്പ് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിൻഡ ആ‍ർഡേൻ ഈ പ്രസ്താവന ഇ മെയിലും ചെയ്തിരുന്നു.

Scroll to load tweet…

എന്താണ് ഇയാളുടെ രാഷ്ട്രീയം, അല്ലെങ്കില്‍ ഭീകരാശയം എന്ന് സംബന്ധിച്ച വിവരങ്ങളാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്ത് എത്തിക്കുന്നത്. കോടതിയില്‍ ഹാജറാക്കിയപ്പോള്‍ കോടതിയില്‍ ‘വൈറ്റ് മാന്‍ പവര്‍’ ആംഗ്യം കാണിക്കുന്ന ക്രൈസ്റ്റ് ചര്‍ച്ച് ഭീകരന്‍ ബ്രെന്‍ഡന്‍ ടെറന്‍റിനെയാണ് മാധ്യമങ്ങളില്‍ കണ്ടത്. വെളുത്തവര്‍ഗക്കാര്‍ ഒരു വംശമാണെന്നും അവര്‍ ലോകത്ത് ഏത് വര്‍ഗത്തേക്കാള്‍ ഉന്നതരാണ് എന്ന് വിശ്വസിക്കുന്നവരാണ് ഇവര്‍. വെളുത്തവര്‍ ലോകത്ത് ഒന്നിക്കണം എന്നാണ് അവരുടെ ആശയം. മുസ്ലീം വിരുദ്ധത, കറുത്തവര്‍ക്കെതിരായ വെറുപ്പ്, ഏഷ്യാക്കാരുമായുള്ള തൊട്ടുകൂടായ്മ എന്നിവ ഇവരുടെ ലക്ഷണമാണ്.

ഇവരുടെ അടയാളമായ ചിഹ്നമാണ് ഭീകരന്‍ ഭീകരന്‍ ബ്രെന്‍ഡന്‍ ടെറന്‍റ് കോടതിയില്‍ കാണിച്ചത്. അഭയാര്‍ത്ഥികളുടെ കുടിയേറ്റം വെളുത്തവര്‍ക്കെതിരായ കടന്നുകയറ്റമാണ്. ഇത് ഗോത്ര രീതികളെ പുനസ്ഥാപിക്കലാണ്. ഇത് സംസ്‌കാരത്തെ പുനസ്ഥാപിക്കലാണ്. ഇത് വംശത്തെ പുനസ്ഥാപിക്കലാണ്. ഇത് വെളുത്തവര്‍ഗക്കാരെ വംശഹത്യ ചെയ്യലാണ് എന്നാണ് ഭീകരന്‍ ബ്രെന്‍ഡന്‍റെ മാനിഫെസ്റ്റോയില്‍ തന്നെ പറയുന്നു.