ഈ ചിത്രങ്ങൾ പിന്നീട് പൊലീസ് ഫോണിൽ നിന്ന് കണ്ടെടുത്തു. പൊലീസിന്റെ മയക്കുമരുന്നിനെതിരായ ഓപ്പറേഷന്റെ ഭാഗമായാണ് പൊർസെല്ലി അറസ്റ്റിലായത്.

ലണ്ടൻ: ഒരു ക്രിസ്മസ് ട്രീ (Christmas tree) അലങ്കരിച്ചതിന് ആരെങ്കിലും ജയിലിൽ പോയതായി കേട്ടിട്ടുണ്ടോ? അലങ്കരിച്ചത് മയക്കുമരുന്നുകൾ കൊണ്ടാണെങ്കിലോ? യുകെയിലെ ഒരു ഡ്രഗ് ഡീലർ (Drug Dealer) തന്റെ ക്രിസ്മസ് ട്രീ അലങ്കരിച്ചത് മയക്കുമരുന്ന് കൊണ്ടാണ്. കുഞ്ഞ് കുഞ്ഞ് ഡ്രഗ്സ് പാക്കറ്റുകളും കറൻസികളുമാണ് മാർവിൻ പൊർസെല്ലിയുടെ (Marvin Porcelli) ക്രിസ്മസ് ട്രീയിൽ തൂക്കിയിട്ടിരുന്നത്.

ഈ മയക്കുമരുന്ന് ട്രീയുടെ ചിത്രം പൊർസെല്ലി മൊബൈലിൽ പകർത്തുകയും ചെയ്തിരുന്നു. ഈ ചിത്രങ്ങൾ പിന്നീട് പൊലീസ് ഫോണിൽ നിന്ന് കണ്ടെടുത്തു. പൊലീസിന്റെ മയക്കുമരുന്നിനെതിരായ ഓപ്പറേഷന്റെ ഭാഗമായാണ് പൊർസെല്ലി അറസ്റ്റിലായത്. സംഭവം പൊലീസ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. ഇത് മറ്റ് ഡ്രഗ് ഡീലേഴ്സിന് പാഠമായിരിക്കണമെന്നും പൊലീസ്. 

Scroll to load tweet…

ക്രിസ്മസ് ട്രീയുടെ ചിത്രവും പൊലീസ് പങ്കുവച്ചിട്ടുണ്ട്. ഓവർബോർഡ് എന്ന് പേരിട്ട ഓപ്പറേഷനിലൂടെ ഒരു വർഷം സമയമെടുത്താണ് പൊർസെല്ലിയെ പിടികൂടിയതെന്നും പൊലീസ് വ്യക്തമാക്കി. പൊർസെല്ലിക്ക് പുറമെ മറ്റ് എട്ട് പേരെ കൂടി പിടികൂടിയിരുന്നു. ചില രസകരമായ പാർസലുകളും പിടികൂടിയിരുന്നു. ചിലർ ക്രിമിനലുകളാണ്. ചിലരുടെ കയ്യിൽ ആയുധങ്ങളുണ്ടെന്നുെം പൊലീസ് പറയുന്നു. ഇവർക്ക് കുറഞ്ഞത് 89 വർഷത്തെ ജയിൽ ശിക്ഷയെങ്കിലും ലഭിക്കുമെന്നും പൊലീസ് കൂട്ടിച്ചേർത്തു. 

Scroll to load tweet…